നിയോഗം -കവിത

നീലകുറുഞ്ഞി പൂക്കും താഴ്‌വരയിൽ
ഒരു സന്ധ്യാപുഷ്പം ഞാൻ കണ്ടു
മന്ദം മന് ദം അരികത്തണഞ്ഞ നേരം
ഒരു നറു പുഞ്ചിരി സമ്മാനിച്ചവളെനിക്ക്

മന്ദസ്‌മിദം കണ്ടു കൗതുകം തോന്നി ഞാൻ
കാവൽമ ാലാഖയായ് അരികത്തു നിന്നു
ചുട്ടുപൊള്ളുന്ന സൂര്യനിൽ നിന്നു
പെയ്തൊഴിയുന്ന പൊൻമാരിയിൽ നിന്നും

ലക്ഷ്യമില്ലാത്തൊരു മാരുതനിൽ നിന്നും
സംരക്ഷണമായ് ഞാനിരുന്നു
കാലങ്ങൾ കടന്നുപോയ് ഞാനറിയാതെ
ആത്മബന്ധത്തിൻ അടിവേരുറച്ചു

കാലത്തിൻ കല്പന വന്നെത്തിയപ്പോൾ
ഞാനെൻ വഴി മാറേണ്ടി വന്നു
നി​േയാഗത്തിന് പൂർണ്ണ വിരാമമിട്ടു
എൻ പുഷ്പം തളർന്നു..വാടിക്കരിഞ്ഞു...

ദയനീയമായവൾ എന്നെ നോക്കി
പ്രതീക്ഷകളസ്തമിച്ച കണ്ണുകളാൽ
ഒരുനാൾ സന്ധ്യ മയങ്ങിയപ്പോൾ
ഭൂമീദേവി അവൾക്കായി ശവകുടീരമൊരുക്കി..

Tags:    
News Summary - poem niyogam -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.