ഒരു ദിവസം ചിന്നു നല്ല ചന്തമുള്ള കുപ്പായമിട്ട് ഓടിവന്നു. കളിക്കാന്‍ റെഡിയായി നില്‍ക്കുന്ന പപ്പിയോടും പൂച്ചയോടും ചിന്നു പറഞ്ഞു: ‘ഇന്നു മണ്ണില്‍ കളിക്കാന്‍ പാടില്ലാന്ന് അമ്മയും അച്ഛനും പറഞ്ഞിട്ടുണ്ട്’. പപ്പിയും പൂച്ചയും അന്തംവിട്ടു. രണ്ടാളും ഒരുമിച്ചു ചോദിച്ചു: ‘അതെന്താ’? ചിന്നു പറഞ്ഞു: ‘എനിക്കു കല്യാണത്തിനു പോണം. അതാ നല്ല ഉടുപ്പിട്ടു വന്നത്’.
പപ്പിയും പൂച്ചയും ചിന്നുവിന്‍െറ ചുറ്റും നടന്നു ഉടുപ്പു പരിശോധിച്ചു. സംഗതി ശരിയാണ്. ചുവന്ന പൂക്കളുള്ള വെള്ള ഉടുപ്പ്. നല്ല ഉടുപ്പ്. അവര്‍ പരസ്പരം നോക്കി. പപ്പിക്കും പൂച്ചക്കും ഉടുപ്പൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ മെഹര്‍ബാ എന്ന കോഴി വന്നു പറഞ്ഞു: ‘ചിന്നു വീട്ടില്‍ പോ. ഇവന്മാരുടെ കൂടെ കളിച്ചാല്‍ ആകെ ചളിയാവും’. ചിന്നു സങ്കടപ്പെട്ടു നിന്നു. കഥയമ്മയും പറഞ്ഞു: ‘അമ്മുക്കുട്ടി കല്യാണം കൂടീട്ടു വരൂ. എന്നിട്ടു കളിക്കാം ട്ടോ’.
പപ്പിയും പൂച്ചയും രണ്ടുകാലില്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ‘ഞങ്ങളുണ്ട് കല്യാണത്തിന്’. ‘അയ്യട!’ കശ്മല പരിഹസിച്ചു. പുല്ലു തിന്നുന്നതിനിടയില്‍ കല്യാണിപശു പോലും അതുകേട്ടു ചിരിച്ചു. പപ്പിക്കും പൂച്ചക്കും സങ്കടമായി അവര്‍ ചോദിച്ചു: ‘എന്താ കഥയമ്മേ, ഞങ്ങളെ ചിന്നു കല്യാണത്തിനു കൊണ്ടുപോവാത്തത്’? കഥയമ്മ പറഞ്ഞു: ‘നമ്മള്‍ക്കൊക്കെ ഇരിക്കാനും ജീവിക്കാനും ഓരോ ഇടങ്ങളുണ്ട്. അവിടെ ഇരിക്കുന്നതാണ് നല്ലത്’.
അതുകേട്ടു പപ്പിയും പൂച്ചയും അന്തംവിട്ടു നിന്നുപോയി. ‘മൃഗങ്ങള്‍ക്ക് കാടും മനുഷ്യര്‍ക്ക് നാടും’ കഥയമ്മ പറഞ്ഞു.
‘എനിക്കു കല്യാണത്തിനു പോണം’ പപ്പി വാശിപിടിച്ചു. അപ്പോള്‍ തെളിഞ്ഞ വെയിലില്‍ മഴചാറാന്‍ തുടങ്ങി. അതു കാണിച്ചുകൊടുത്ത് കഥയമ്മ സമാധാനിപ്പിച്ചു. ‘കണ്ടോ മഴയും വെയിലും, കുറുക്കന്‍െറ കല്യാണമാണ്. നിങ്ങളെല്ലാവരും കൂടി നീലാണ്ടന്‍ കുറുക്കന്‍െറ കല്യാണത്തിനു പൊയ്ക്കോളിന്‍’.
‘അയ്യയ്യോ, ഞാനില്ളേ’! മെഹര്‍ബാ അങ്ങനെ പറഞ്ഞു. ഒറ്റ ഓട്ടം..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.