പാപ്പിനിശ്ശേരി^കോലത്ത് വയൽ റോഡ് തകർച്ചയിൽ

പാപ്പിനിശ്ശേരി-കോലത്ത് വയൽ റോഡ് തകർച്ചയിൽ പാപ്പിനിശ്ശേരി: കോടികൾ ചെലവിട്ട് മെക്കാഡം ടാറിങ് നടത്തിയ പാപ്പിനിശ്ശേരി-കോലത്ത് വയൽ റോഡ് തകർച്ചയിൽ. റോഡി​െൻറ പല ഭാഗത്തും ടാറിങ് മഴയിൽ തകര്‍ന്ന അവസ്ഥയിലാണ്. റോഡി​െൻറ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിൽ റോഡിലെങ്ങും വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികൾ കാണാത്ത അവസ്ഥ ചെറുവാഹനങ്ങളെ ദുരിതത്തിലാക്കുകയാണ്. പാപ്പിനിശ്ശേരി ഭാഗത്തുനിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന എല്ലാ ബസുകളും ചരക്ക് ലോറികളും കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. റോഡ് തകർന്നത് പ്രവൃത്തിയിലെ അപാകത മൂലമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.