പ്രതിഷേധ സംഗമം

പഴയങ്ങാടി: കേന്ദ്ര സർക്കാറിൻെറ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭത്തിൻെ റ ഭാഗമായി പുതിയങ്ങാടി മേഖല മുസ്ലിം ലീഗ് നടത്തിയ കവിയും പ്രഭാഷകനുമായ മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ഷുഹൈൽ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.സി. കാസിം അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് അബ്ദുൽ ബാഖി (സമസ്ത), അഡ്വ. ബ്രിജേഷ് കുമാർ (കോൺഗ്രസ്), വരുൺ ബാലകൃഷ്ണൻ (സി.പി.എം), മർസൂഖ് സഅദി (എസ്.വൈ.എസ്.) സാജിദ് നദ്വി (ജമാഅത്തെ ഇസ്ലാമി), വി.പി.കെ.അബ്ദുൽ റഹിമാൻ (കെ.എൻ.എം) എന്നിവർ സംസാരിച്ചു. സഹീദ് കായിക്കാരൻ സ്വാഗതവും കെ.സി.ഫൈസൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.