പെരുമ്പാവൂര്‍: പാണങ്കുഴി കടവില്‍ മുങ്ങിമരിച്ച തൃക്കാക്കര ഭാരതമാത കോളജ് വിദ്യാര് ഥി രാഹുലിെൻറ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറി തുറക്കുന്നതും കാത്ത് കിടന്നത് ഒ രുമണിക്കൂര്‍. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് മൃതദേഹം കോടനാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് ആംബുലന്‍സില്‍ ഇവിടെ എത്തിച്ചത്.
മൃതദേഹം എത്തിച്ചപ്പോള്‍ പൊലീസിെൻറ അറിയിപ്പ് ഉണ്ടായില്ലെന്ന കാരണത്താലാണ് നീണ്ട സമയം ആംബുലന്‍സില്‍തന്നെ കിടത്തേണ്ട ഗതികേടുണ്ടായത്. കുറുപ്പംപടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് പാണങ്കുഴി. സംഭവത്തില്‍ ആദ്യം ഇടപെട്ടത് കോടനാട് പൊലീസാണ്. ഇക്കാരണത്താല്‍ ഇൻറിമേഷന്‍ ആരുകൊടുക്കുമെന്ന ചോദ്യമുണ്ടായി. ഇൻറിമേഷനില്ലാതെ മോര്‍ച്ചറിയിലേക്ക് മൃതദേഹം കയറ്റില്ലെന്ന നിലപാട് ആശുപത്രി അധികൃതര്‍ സ്വീകരിച്ചു. അവസാനം രാഹുലിെൻറ സഹാപാഠികളില്‍ രണ്ടുപേരുമായി ആശുപത്രി ജീവനക്കാരി കുറുപ്പംപടി സ്റ്റേഷനില്‍ എത്തിയ ശേഷമാണ് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചത്. വീട്ടിലും കോളജിലും അറിയിക്കാതെയാണ് വിദ്യാര്‍ഥികള്‍ വിനോദയാത്രക്കെത്തിയത്.
കോളജ് സമയത്തിനുശേഷം വീട്ടിലെത്താമെന്ന കണക്കൂട്ടലിലായിരുന്നു യാത്ര. അപകടം നടന്ന വിവരം കോളജില്‍ അറിയിച്ചത് വൈകിയാണ്. സുഹൃത്തിെൻറ വിടവാങ്ങലില്‍ ഞെട്ടിയവര്‍ക്ക് മോര്‍ച്ചറിയുടെ മുന്നിലിരുന്ന് വാവിട്ട് കരയാനല്ലാതെ നിയമവശങ്ങള്‍ തേടാനുള്ള പ്രാപ്തി ഇല്ലായിരുന്നു. സ്കൂള്‍ അധികൃതരും ബന്ധുക്കളും എത്തുമ്പോള്‍ എന്തുപറയുമെന്ന അങ്കലാപ്പിലായിരുന്നു ഇവർ. ഇതിനിടെ, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്തില്‍ കോടനാടിനെ പ്രതിനിധാനം ചെയ്യുന്ന എം.പി. പ്രകാശും ആശുപത്രിയിലെത്തി ഇവരെ ആശ്വസിപ്പിച്ചു. നാലുമണിയോടെ കോളജ് അധികൃതരും ബന്ധുക്കളും എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.