നാദാപുരം മേഖലയിൽ വീണ്ടും അശാന്തി പടരുന്നു, അക്രമികളെ കണ്ടെത്താനാകാതെ പൊലീസ്

നാദാപുരം: കോവിഡ് കാലത്തും അക്രമം കൈവിടാതെ നാദാപുരം മേഖലയിൽ അക്രമികൾ അശാന്തി പടർത്തുന്നു പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. പേരോട് വീട്ട് മുറ്റത്ത് നിർത്തിയിട്ട ഐ.എൻ.എൽ പ്രവർത്തകൻെറ ജീപ്പ് തീവെച്ച് നശിപ്പിച്ച സംഭവത്തിന് പിന്നാലെ അഞ്ച് അക്രമസംഭവങ്ങളാണ് വളയം, നാദാപുരം പൊലീസ് പരിധിയിൽ അരങ്ങേറിയത്. ഒരു കേസിലും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തൂണേരിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ടാക്സി ജീപ്പ് അഗ്നിക്കിരയാക്കി. വാണിമേലിൽ വീട്ട് മുറ്റത്ത് നിന്ന് ബൈക്ക് എടുത്ത് കൊണ്ട് പോയി ഇടവഴിയിൽ കത്തിച്ചു. ചെക്യാട് കൊയമ്പ്രം പാലത്ത് വീടിന് നേരെ ബേംബേറ് ഉണ്ടായി. തണ്ണീർ പന്തലിൽ നിർത്തിയിട്ട ഇന്നോവ കാർ കേട് വരുത്തിയതും വളയത്ത് ഭീതി പരത്താൻ റോഡരികിൽ വ്യാജ ബോംബ് വെച്ചതടക്കമുള്ള സംഭവങ്ങളിലാണ് പൊലീസ് അന്വേഷണത്തിൽ തുമ്പില്ലാതെ കിടക്കുന്നത്. ചില കേസുകളിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചെങ്കിലും പ്രതികൾ കാണാമറയത്താണ്. നേരത്തെയും നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഒന്നിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനവും കുറ്റാന്വേഷണവും വേർതിരിച്ചിട്ടുണ്ടെങ്കിലും പ്രതികൾ വിലസുന്നത് സമാധാനകാംക്ഷികളിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.