വാഴയൂർ: ഞാൻ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസിൽ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ഇനു' റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു. മൂവ്യൂ ബ്രിഡ്ജിൻ്റെ ബാനറിൽ സിയാസ് മീഡിയ സ്കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഫി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് ഡെ 'ആവാസിയോ' യിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വേങ്ങര മണ്ഡലം എം.എൽ.എ കെ.എൻ.എ ഖാദർ നിർവ്വഹിച്ചു. സി.പി കുഞ്ഞുമുഹമ്മദ്,സി.എം നജീബ് അമീർ അഹ്മദ്,സിയാസ് പ്രിൻസിപ്പൾ ഡോ:പി.വി ബഷീർ അഹ്മദ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ നിസാർ അഹ്മദ് സീതി എന്നിവർ സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.