മുണ്ടൂർ: പുനത്തിൽ വീട്ടുകാരുടെ ലാളനയിലേക്ക് പപ്പിയെന്ന പൊമേറിയൻ വളർത്തുനായ് തിരിച്ചെത്തി. പുനത്തിൽ രാധാകൃഷ്ണനും പ്രേമകുമാരിക്കും സങ്കടം നീങ്ങി. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിക്കുളം എം.എൽ.എ റോഡിലെ ബി.എം.എസ് ഓഫിസ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ പപ്പിയെ വീട്ടുകാർ മൂന്ന് മണിയോടെ തിരിച്ച് കൊണ്ട് വന്നു. പപ്പിയെ കാണാതായത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ഓട്ടോ ഡ്രൈവർ സുരേഷാണ് പപ്പിയെ കണ്ട വിവരം വീട്ടുകാരെ അറിയിച്ചത്. 10 വർഷം മുമ്പ് വളർത്തി തുടങ്ങിയ ഈ വീട്ടുകാരുടെ ഓമന മൃഗം വീണ്ടെടുത്ത സന്തോഷത്തിലാണ് മക്കളായ അഭിലാഷും അനീഷും. കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്ക് മഴ പെയ്യുന്ന ശബ്ദം കേട്ട് പേടിച്ചോടിയതായിരുന്നു പപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.