കൊടുങ്ങല്ലൂർ: വിദേശത്ത് നിന്നെത്തിയ ദമ്പതികളിൽ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചു. ഗർഭിണിയായ ഭാര്യക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
ജൂൺ ഒന്നിന് വിദ്ദേശത്ത് നിന്നെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് ആദ്യ കോവിഡ് ബാധയും ഇതാണ്. മേഖലയിൽ എസ്.എൻ.പുരം, മതിലകം തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനകം പല കേസുകളും സ്ഥിരീകരിച്ചീട്ടുണ്ടെങ്കിലും കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
നഗരത്തിലെ വീട്ടിൽ ക്വാറൻറീനിൽ ആയിരുന്ന ദമ്പതികളിൽ പ്രത്യേക ലക്ഷണം കണ്ടിരുന്നില്ല. എന്നാൽ ഭാര്യ ഗർഭിണിയായതിനാൽ അവരുടെ സ്രവം ആരോഗ്യ വകുപ്പ് പരിശോധനക്കായി ശേഖരിക്കുകയായിരുന്നു. ഇതോടൊപ്പമാണ് ഭർത്താവ് തെൻറയും സ്രവം പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധനാ ഫലം വന്ന ശേഷം യുവാവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും യുവതിയെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയുമാണ്. ദമ്പതികൾ എത്തുന്നതിന് മുെമ്പ വീട്ടിലുണ്ടായിരുന്നവർ മറ്റൊരിടത്തേക്ക് മാറിയിരുന്നു.
നഗരസഭ പ്രദേശത്ത് വിദേശത്ത് നിന്ന് എത്തിയവരും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമായി നാനൂറോളം പേർ നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. നഗരസഭ പ്രദേശത്ത് താമസക്കാരായ രണ്ട് പേർ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.