മാവോവാദി ഭീഷണി; കനത്ത സുരക്ഷ

മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി പഴുതടച്ച സുരക്ഷയുമായി പൊലീസ്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നക്സല്‍ വിരുദ്ധ പരിശീലനംലഭിച്ച കര്‍ണാടക പൊലീസ് ഉള്‍പ്പെടെ 1400 പൊലീസുകാരുടെ സേവനമാണ് ഞായറാഴ്ചമുതല്‍ ഉള്ളത്. കൂടാതെ, കുട്ടിപൊലീസ്, എന്‍.സി.സി, വിമുക്ത ഭടന്മാര്‍ തുടങ്ങിയവരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ ആകെയുള്ള 15 പൊലീസ് സ്റ്റേഷനുകളില്‍ ഓരോ സ്റ്റേഷന്‍െറയും ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കി. ഇതിനായി ജില്ലയിലേതു കൂടാതെ, പുറത്തുനിന്നുള്ള 10 ഡിവൈ.എസ്.പിമാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിതമെന്ന് കണ്ടത്തെിയ 26 ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇവയുള്‍പ്പെടെ 857 ബൂത്തുകളിലും വിഡിയോ കാമറ ഉപയോഗിക്കും. മാവോവാദികള്‍ കടന്നുവരാന്‍ സാധ്യതയുള്ള വനമുള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങളെയും നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്. പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ എളുപ്പത്തിലത്തെിപ്പെടാനായി മൊബൈല്‍ പൊലീസുമുണ്ട്. ബൂത്തുകളുള്ള പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മാവോവാദി സാന്നിധ്യം, മുമ്പുണ്ടായ പ്രശ്നങ്ങള്‍ എന്നിവ പരിശോധിച്ച് അതീവ സുരക്ഷ ആവശ്യമുള്ളത്, ഇടത്തരം സുരക്ഷ, സാധാരണ സുരക്ഷ ആവശ്യമുള്ളത് എന്നിങ്ങനെ ബൂത്തുകളെ തരംതിരിച്ചിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പിന് തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളുണ്ടായാല്‍ 100, 1090 നമ്പറുകള്‍ക്ക് പുറമെ ജില്ലാ പൊലീസ് മേധാവി 9497996974, ഇലക്ഷന്‍ കണ്‍ട്രോള്‍ ഓഫിസര്‍ 9497990124, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി 9497990125 എന്നിവരുടെ നമ്പറുകളിലും വിവരമറിയിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.