വെള്ളമുണ്ട: നിയമത്തിനും നാട്ടുകാരുടെ പരാതിക്കും പുല്ലുവില കൽപ്പിക്കാതെ ബാണാസുര മ ലയടിവാരത്തിൽ റിസോർട്ട് മാഫിയ പിടിമുറുക്കുന്നു. വെള്ളമുണ്ട വില്ലേജ് പരിധിയിലെ നാ രോക്കടവ്, പുളിഞ്ഞാൽ, മംഗലശ്ശേരി മലയടിവാരങ്ങളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളി ലാണ് പുതിയ വൻകിട റിസോർട്ട് നിർമാണങ്ങൾക്കായി വ്യാപക തോതിൽ മരംമുറിയും കുന്നിടിക് കലും നടക്കുന്നത്. റിസോർട്ട് നിർമാണത്തിനുള്ള അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ നി ർമാണ പ്രവൃത്തികൾ ആരംഭിച്ചതായി പ്രദേശവാസികൾ പറയുന്നു.
നാരോക്കടവ്, പൂരിഞ്ഞ ി, മംഗലശ്ശേരി ഭാഗങ്ങളിൽ വൻകിട പദ്ധതികൾക്കാണ് അനുമതി തേടിയിരിക്കുന്നത്. ബാണാസു ര മലനിരയോട് ചേർന്ന് പരിസ്ഥിതി ദുർബല പ്രദേശങ്ങളിലാണ് അനധികൃത മണ്ണിടിക്കലും റോ ഡ് നിർമാണവും നടക്കുന്നത്. കൃഷിയാവശ്യത്തിന് പട്ടയം അനുവദിച്ച ഭൂമികളാണ് ചെറിയ വില ക്ക് കൈക്കലാക്കി തരം മാറ്റി നിർമാണ പ്രവൃത്തി നടത്തുന്നത്. ഇവിടെ സർക്കാർ ഭൂമി കൈയേറി യാണ് ഖനനവും മറ്റ് നിർമാണങ്ങളും നടത്തുന്നതെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനി ടെയാണ് പരിസ്ഥിതിക്ക് വൻ ആഘാതമേൽപ്പിച്ച് പുതിയ നിർമാണങ്ങൾ.
പിടിമുറുക്കി ഭൂമാഫിയ; അധികൃതർ മൗനത്തിൽ
ബാണാസുര മലനിരകളോട് ചേർന്ന തോട്ടങ്ങളെല്ലാം പ്രദേശവാസികളിൽനിന്ന് ഭൂമാഫിയ കൈവശപ്പെടുത്തി. ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി ഭൂമി തരംമാറ്റി നിർമാണ പ്രവൃത്തികൾ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടലിന് സമാനമായ 40ഓളം മണ്ണിടിച്ചിലും പത്തോളം ഉരുൾപൊട്ടലും ബാണാസുര മലയടിവാരത്തിൽ ഉണ്ടായതായി റവന്യൂ അധികൃതർതന്നെ സാക്ഷ്യപ്പെടുത്തിയതാണ്. നാരോക്കടവ് പ്രദേശത്ത് പുതുതായി നിർമാണം ആരംഭിച്ച റിസോർട്ട് ഭൂമിയിൽ അനധികൃതമായി നിർമിച്ച ചെക്ക്ഡാം ഉരുൾപൊട്ടലിൽ തകർന്ന് ഏക്കർകണക്കിന് ഭൂമി ഒലിച്ചുപോയിരുന്നു. മംഗലശ്ശേരി മലയിലെ റിസോർട്ട് ഭൂമിയോട് ചേർന്നും സമീപ പ്രദേശത്തെ ഭൂമികളിലും നിരവധി മണ്ണിടിച്ചിലും ഭൂമി വിണ്ടുകീറലും ഉണ്ടായിട്ടുണ്ട്.
പൂരിഞ്ഞിഭാഗത്തെ നിർമാണം പുരോഗമിക്കുന്ന റിസോർട്ടിനു താഴെ മക്കിമലക്ക് സമാനമായ വിള്ളലും ഉരുൾപൊട്ടലും ഉണ്ടായതായി ബാണാസുര പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മലമുകളിലെ ആദിവാസി ഭൂമിയിലും വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇതേക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം പൂർത്തിയാവുന്നതിനു മുമ്പാണ് റിസോർട്ട് മാഫിയ പുതിയ നിർമാണ പ്രവൃത്തികളുമായി മുന്നേറുന്നത്. അനധികൃത നിർമാണങ്ങൾക്കെതിരെ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നഗ്നമായ നിയമ ലംഘനം തുടരുകയാണ്. ഉരുൾപൊട്ടലും മണ്ണിടിക്കലും അനധികൃത ചെക്ക്ഡാമുകളും പശ്ചിമഘട്ട ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമ്പോഴും അധികൃതർ നടപടി എടുക്കുന്നില്ല.
പുളിഞ്ഞാലിൽ പുതിയ റിസോർട്ടിനും മംഗലശ്ശേരി, നാരോക്കടവ് മലകളിൽ വൻകിട പദ്ധതികൾക്കുമായി ഉന്നതങ്ങളിൽ നടക്കുന്ന നീക്കം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. മുമ്പ് നിർമിച്ച റിസോർട്ട് കെട്ടിടങ്ങളും മലമുകളിലെ തടയടണകളും വർഷം തോറും ആവർത്തിക്കുന്ന ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നതായി മുമ്പ് നടന്ന പഠനങ്ങൾ തെളിയിക്കുമ്പോഴും സ്വകാര്യ റിസോർട്ട് മാഫിയക്ക് ബന്ധപ്പെട്ടവർ ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
ബാണാസുര മല ഭീഷണിയിൽ
കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് റിസോർട്ട് ഭൂമികളിലുണ്ടായ ഉരുൾപൊട്ടൽ വിവാദമായിരുന്നു. ബാണാസുര മലയുടെ നിലനിൽപ്പിനുപോലും ഭീഷണിയായ ഉരുൾപൊട്ടൽ പുറംലോകത്തെ അറിയിക്കാതെ മറച്ചുവെക്കുകയായിരുന്നു അന്ന്. ഇത്തവണത്തെ സ്ഥിതിയും വ്യത്യസ്തമല്ല.
പ്രദേശവാസികളിൽ ചിലരെ പണം കൊടുത്ത് സ്വാധീനിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതിഷേധം ഉയരുന്ന സമയത്ത് നടപടികളെടുക്കുന്ന അധികൃതർ മഴ മാറുന്നതോടെ അനധികൃത മണ്ണെടുപ്പും കുന്നിടിച്ചുനിരത്തലും പിന്നീട് കണ്ടില്ലെന്ന് നടിക്കുന്നതാണ് ഭൂമാഫിയക്ക് കരുത്താകുന്നത്. പരിസ്ഥിതി ദുർബല മേഖലകളിലുള്ള ഭൂമിയിലാണ് സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റം കാരണം വൻതോതിൽ മണ്ണിടിയുന്നത്.
കുന്നിടിച്ച് മണ്ണ് തള്ളുന്നത് പരിസ്ഥിതിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്നു. വലിയ കുന്നുകൾ മണ്ണുമാന്തിയന്ത്രത്തിെൻറ സഹായത്തോടെ ഇടിച്ചുനിരത്തുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മുകളിൽനിന്ന് ഇടിച്ചുനിരത്തുന്ന മണ്ണ് കുത്തനെ താഴേക്ക് തള്ളുന്നു.
നീർച്ചാലുകൾ അടയുന്നതോടൊപ്പം കൃഷിക്കും ഇത് ഭീഷണിയുയർത്തുന്നു. വ്യാപകമായി മണ്ണ് ഒലിച്ചെത്തുന്നത് താഴ്ഭാഗത്തെ പുഴകളുടെയും തോടിെൻറയും ആഴം കുറക്കാനും ഇടയാക്കുന്നു.
വൻമരങ്ങളടക്കം പല സമയത്തായി മുറിച്ചുമാറ്റി കുന്നുകൾ ഇടിച്ചുനിരത്തുന്നത് ഭാവിയിൽ സോയിൽ പൈപ്പിങ്ങിനും ഇടയാക്കും. നിലവിൽ തുടരുന്ന ഉരുൾപൊട്ടലും ഇതിെൻറ ഭാഗമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പരിസ്ഥിതിയെയും പശ്ചിമഘട്ടത്തിെൻറ നിലനിൽപ്പിനേയും കാര്യമായി ബാധിക്കുന്ന ഇത്തരം നിർമാണ പ്രവൃത്തികൾക്കെതിരെ പരാതികൾ വ്യാപകമാകുമ്പോഴും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് എത്തുന്നവരാണ് റിസോർട്ട് നിർമാണങ്ങൾക്ക് പിന്നിൽ.
വീട് നിർമാണത്തിന് പഞ്ചായത്തിെൻറ അനുമതി വാങ്ങി അതിെൻറ മറവിലാണ് പിന്നീട് വൻകിട റിസോർട്ടുകൾ പണിയുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.