ഗൂഡല്ലൂർ: കാറ്റിലും മഴയിലും നിലംപൊത്തിയ വീടിനുമുന്നിൽ കൈക്കുഞ്ഞുമായി ഒരു കുടുംബം. പന്തല്ലൂർ താലൂക്കിലെ കൊളപ്പള്ളി മുരുക്കം പാടിയിലെ ഇരുദയദാസ് (40) ആണ് ദുരിതത്തിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കുടുംബം പുറത്തായതിനാൽ ആളപായമുണ്ടായില്ല. രണ്ടുവർഷംമുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ വീട് നശിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണിചെയ്ത് പ്ലാസ്റ്റിക് മേഞ്ഞ് ഈ കൂരയിൽ തന്നെയാണ് കഴിയുന്നത്.
ഇതിനിടയിലാണ് മഴയിലും കാറ്റിലും വീട് നിലംപൊത്തിയത്. കൈക്കുഞ്ഞും മറ്റ് രണ്ടുമക്കളുമായി ഇപ്പോൾ ഭാര്യാമാതാവിെൻറ വീടാണ് ആശ്രയം. റവന്യൂ അധികൃതരുെട കനിവിനായി കാത്തിരിക്കുകയാണ് കുടുംബം. പട്ടയമില്ലാത്തതിനാൽ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്താൻ ജില്ല കലക്ടർക്കുവരെ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ഇരുദയദാസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.