കൽപറ്റ: സംസ്ഥാന ഭവന നിർമാണ ബോർഡ് വായ്പകൾ തീർപ്പാക്കൽ അദാലത് ആനുകൂല്യങ്ങൾ ഗുണ ഭോക്തക്കൾ ഉപയോഗപ്പെടുത്തണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭവന വായ്പകൾ തീർ പ്പാക്കൽ ജില്ലതല അദാലത് കൽപറ്റ മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭവന നിർമാണ ബോർഡ് വായ്പകൾ തീർപ്പാക്കാൻ സർക്കാർ കാര്യക്ഷമമായ ഇ ടപെടൽ നടത്തുന്നുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായ ഗുണഭോക്താക്കളെ യും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാന ഭവന നിർമാണ ബോർഡിനെയും സഹായിക്കുകയാണ് അദാലത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് എല്ലാ ജില്ലകളിലും അദാലത് സംഘടിപ്പിക്കുന്നത്. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത്. ബോർഡിെൻറ ഭവനനിർമാണ വായ്പകൾ എഴുതിത്തള്ളുമെന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ഗുണഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൽപറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ്, സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, സെക്രട്ടറി ബി. അബ്ദുൽ നാസർ, ജില്ല കലക്ടർ എ.ആർ. അജയകുമാർ, ഡെപ്യൂട്ടി കലക്ടർ സി.എം. വിജയലക്ഷ്മി, ബോർഡ് അംഗങ്ങളായ ഇ.എ. ശങ്കരൻ, പി.പി. സുനീർ, ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.എൻ. റാണി എന്നിവർ പങ്കെടുത്തു. അദാലത്തിൽ 225 കേസുകൾ തീർപ്പാക്കിഭവന വായ്പകൾ തീർപ്പാക്കൽ അദാലത്തിൽ എത്തിയ 392 കേസുകളിൽ 225 എണ്ണം തീർപ്പാക്കി. ജില്ലയിലെ 44 വില്ലേജുകളിലായി ദീർഘനാളായി തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ 508 ഗുണഭോക്താക്കളുണ്ടായിരുന്നു. ഇതിൽ പരിശോധന നടത്തി കത്തയച്ച 465 പേരിൽനിന്ന് 392 ഗുണഭോക്താക്കൾ അദാലത്തിന് എത്തി. ആകെയുള്ള 508 കേസുകളിൽ വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ 43 ഗുണഭോക്താക്കളുടെ കേസുകൾ മാറ്റിവെച്ചിരിക്കുകയാണ്. തീർപ്പാക്കിയ കേസുകളിലെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തിനുള്ളിൽ തുക തിരിച്ചടച്ചാൽ മതിയാകും.
തീർപ്പാക്കിയ കേസുകളിൽനിന്ന് ബോർഡിനു ലഭിക്കേണ്ട തുക 19,41,18,562 രൂപയാണ്. പലിശയും പിഴപ്പലിശയുമടക്കം ഇളവ് ചെയ്താണ് ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകിയത്. അദാലത്തിൽ തീർപ്പാക്കാൻ ബാക്കിയുള്ള 167 കേസുകളും അദാലത്തിൽ വരാത്ത മറ്റു കേസുകളും സംസ്ഥാന ഭവന നിർമാണ ബോർഡ് വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.