മാനന്തവാടി: സംസ്ഥാനത്ത് പകർച്ചവ്യാധിക്കെതിരെ ആരോഗ്യ ജാഗ്രത എന്ന പേരിൽ ആരോഗ്യവക ുപ്പ് പ്രഖ്യാപിച്ച യുദ്ധം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യ ജാഗ്രത ജില്ലതല കാമ്പയിനും ആരോഗ്യ സന്ദേശയാത്രയും മാനന്തവാടി ലിറ്റില്‍ ഫ്ലവ ര്‍ യു.പി സ്കൂള്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡെങ്കിപ്പനി വ്യാപനത്തിൽ 48 ശതമാനം കുറവുണ്ടായി. വയനാട്ടിൽ 2017ൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 500 ആയിരുന്നെങ്കിൽ 2018ൽ 48 ആയി കുറഞ്ഞു. സംസ്ഥാനത്ത് കോളറ പടരുന്നത് നിയന്ത്രിച്ചു.
കൃത്യമായ മാർഗരേഖകളോടെയുള്ള പ്രവർത്തനമാണ് സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തടയാൻ സഹായിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട മുഴുവനാളുകളും ഒരുമയോടെ പ്രവർത്തിച്ചു. കൂടുതൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ തുടരാനാണ് ആരോഗ്യസന്ദേശ യാത്ര. ആരോഗ്യപരിപാലനത്തിലും ശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങൾ ഉത്തരവാദിത്തം നിർവഹിക്കണം. 15-20 വീടുകൾ ഉൾപ്പെടുത്തി ആരോഗ്യസേന രൂപവത്കരിക്കണം. നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങളുടെ ശുചീകരണം വിലയിരുത്താനും ആരോഗ്യ സേന പ്രവർത്തിക്കണം.
ആശാ വർക്കർമാരെ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും കേരളത്തിൽ അവരെ നിലനിർത്താനാണ് സർക്കാർ തീരുമാനം.
ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ എ. ദേവകി, ജില്ല മെഡിക്കൽ ഓഫിസർ ആർ. രേണുക, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ നൂന മർജ, ഡോ. ബി. അഭിലാഷ് എന്നിവർ സംസാരിച്ചു. ബോധവത്കരണ റാലിയും കുട്ടിഡോക്ടർമാർക്കുള്ള പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.