സുല്‍ത്താന്‍ ബത്തേരി: സ്വന്തം നിലയില്‍ സര്‍വേ നടത്തി ജണ്ട കെട്ടാനുള്ള വനംവകുപ്പ് നടപ ടിയിൽ വ്യാപക പ്രതിഷേധം. നീക്കത്തിനെതിരെ പ്രദേശവാസികള്‍ ശനിയാഴ്ച ഓടപ്പള്ളം ഫോറസ ്റ്റ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
ഓടപ്പള്ളം ഫോറസ്റ്റ് സറ്റേഷനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് കയറ്റി സര്‍വേ കല്ല് സ്ഥാപിച്ചിരുന്നു. ഇത് പിഴുതുമാറ്റിയ നാട്ടുകാര്‍ക്കെതിരെ കേസേടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരവും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് വനം വകുപ്പ് കഴിഞ്ഞദിവസം കേസെടുത്തത്. പിന്നാലെയാണ് ഓടപ്പള്ളം ഫോറസ്റ്റ് സ്റ്റേഷന് നാട്ടുകാർ ഉപരോധിച്ചത്. തുടര്‍ന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സ്ഥലത്തെത്തി. സംഭവമറിഞ്ഞ് എ.ഡി.സി.എഫ്, ബത്തേരി, മുത്തങ്ങ റേഞ്ച് ഓഫിസര്‍മാര്‍ എന്നിവർ സ്ഥലത്തെത്തുകയും നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തിങ്കളാഴ്ച വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാം എന്നറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
വെള്ളിയാഴ്ച നായ്ക്കട്ടി റേഞ്ചിലെ ഓടപ്പള്ളം പ്രദേശത്ത് ഇല്ലിച്ചോട് മുതല്‍ വള്ളുവാടി വിനോദ് ലൈബ്രറി വരെയുള്ള ഭാഗങ്ങളിലാണ് വനം വകുപ്പ് സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയം നടത്തിയത്. വനം വകുപ്പ് സ്വന്തം നിലയില്‍ വനാതിര്‍ത്തികള്‍ നിര്‍ണയിച്ച് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതും ദേശീയപാതയില്‍ ടാറിങ്ങിനോട് ചേര്‍ന്ന് സര്‍വേ കല്ല് സ്ഥാപിക്കുന്നതുമാണ് ജനങ്ങളെ ചൊടിപ്പിച്ചത്.അതേസമയം, റീസര്‍വേ സ്കെച്ച് പ്രകാരമാണ് സര്‍വേ നടത്തിയതെന്ന് വകുപ്പ് അറിയിച്ചു. സര്‍വേ പുതുതായി ചെയ്തതല്ല. അതിര്‍ത്തി നിര്‍ണയം നടത്തി റീഫിക്സ് ചെയ്യുക മാത്രമാണ് ചെയ്തത്. റവന്യൂ ഭൂമിയാണെങ്കില് കേസുകള്‍ നില നില്‍ക്കുകയില്ലെന്നും ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യ രാഘവന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.