ബംഗളൂരു: യാദ്ഗിറിൽ 127 കുടുംബങ്ങളിലെ 350ഓളം പേർ ബുദ്ധമതം സ്വീകരിച്ചു. അറുപത്തിയാറാം ധർമചക്ര പ്രവർത്തന ദിനത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ പേരമകൾ ആയുഷ്മതി രമാതായിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗോൾഡൻ കേവ് ബുദ്ധവിഹാർ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
ട്രസ്റ്റ് പ്രസിഡന്റ് വെങ്കടേഷ് ഹൊസമണിയും അദ്ദേഹത്തിന്റെ രണ്ടു മക്കളും ബുദ്ധമതം സ്വീകരിച്ചവരിൽ ഉൾപ്പെടും. ദലിത് സമൂഹമായി കഴിയുമ്പോൾ നേരിടേണ്ടിവരുന്ന ജാതി വിവേചനത്തിൽ മടുത്താണ് ബുദ്ധമതം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോൾഡൻ കേവ് ബുദ്ധവിഹാർ പ്രസിഡന്റ് പൂജ്യ വരജ്യോതി ബന്ദേജി ദീക്ഷ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.