ബംഗളൂരു: നിയമനിർമാണ സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 17 എം.എൽ.സിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വിധാൻ സൗധയിലെ ബാങ്ക്വറ്റ് ഹാളിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ, കൗൺസിൽ സെക്രട്ടറി മഹാലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഐവാൻ ഡിസൂസ, ഗോവിന്ദരാജ്, ജഗദേവ ഗുട്ടേദാർ, ബൽകീസ് ബാനു, എൻ.എസ്. ബൊസെരാജു, എസ്. യതീന്ദ്ര, എ. വസന്തകുമാർ, ഒഡേ മാരുതി റാവു, ടി.എൻ. ജാവറായ് ഗൗഡ, സി.ടി. രവി, എൻ. രവികുമാർ, ചന്ദ്രശേഖര ബസവരാജ് പാട്ടീൽ, ധനഞ്ജയ് സർജി, രാമോജി ഗൗഡ, എസ്.എൽ. ബോജെഗൗഡ, കെ. വിവേകാനന്ദ, ഡി.ടി. ശ്രീനിവാസ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.