ബംഗളൂരു: ബി.എം.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സില്‍ക്ക് ബോര്‍ഡ് ജങ്ഷന് സമീപം മടിവാള ഫ്ലൈ ഓവറില്‍ നടന്ന അപകടത്തിൽ വിജയനഗര കുട്ലിഗി ഗുഡെകോട്ടെ സ്വദേശിയും ബെസ്കോം സിങ്ങസാന്ദ്ര യൂനിറ്റ് ജീവനക്കാരനുമായ ഗുരുമൂർത്തിയുടെ ഭാര്യ സീമയാണ് (21) മരിച്ചത്. ഗുരുമൂർത്തിക്കും രണ്ടര വയസ്സുള്ള മകൾ ജാൻവിക്കും അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബി.എം.ടി.സി ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രോ-കബഡി ലീഗ് കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്നു കുടുംബം. ഇടതുവശത്തേക്ക് അശ്രദ്ധമായി ബസ് തിരിച്ചതോടെ പിറകിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സംഭവത്തില്‍ അശ്രദ്ധമായ ഡ്രൈവിങ്ങിന് ബസ് ഡ്രൈവര്‍ക്കെതിരെ മടിവാള ട്രാഫിക് പൊലീസ് കേസെടുത്തു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ബംഗളൂരു നഗരത്തിൽ ബി.എം.ടി.സി ബസിടിച്ച് ഏഴുപേരാണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബി.എം.ടി.സി ബസുകൾ വരുത്തിയ അപകടങ്ങളിൽ 71 പേർ മരിച്ചതായുമാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.