ബംഗളൂരു: കര്‍ണാടകയിലൂടെയുള്ള ദേശീയപാതകളുടെ വീതി കൂട്ടാന്‍ 3,575 കോടിയുടെ കേന്ദ്രപദ്ധതി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം.
ദേശീയപാത 548 ബിയിലെ മൂറും മുതല്‍ വിജയപുര വരെയുള്ള റോഡിലെ വീതികൂട്ടലിന് 957.09 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ കനമാഡല-ബിജ്ജരഗി-ടികോത്ത പാതയുടെ നവീകരണത്തിന് 196 കോടി രൂപയും അനുവദിച്ചു.
കൊപ്പാളിലേയും ഗദകിലേയും വിവിധ ബൈപാസുകളുടെ വീതി കൂട്ടാൻ 333 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. മൈസൂരു മുതല്‍ കുശാല്‍ നഗർ വരെയുള്ള ദേശീയപാതയുടെ ഭാഗം, കെ.ആര് നഗര്‍ മുതല്‍ ശ്രീരംഗപട്ടണ വരെയുള്ള ഭാഗം എന്നിവയുടെ നവീകരണത്തിനും തുക മാറ്റിവെച്ചു.
ഏറെക്കാലമായി ദേശീയപാതകള്‍ വീതി കൂട്ടണമെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരുകയാണ്. കൊപ്പാളിലേയും ഗദകിലേയും ബൈപാസുകളുടെ നവീകരണമാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.