ബംഗളൂരു: തിപ്പ സാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി ‘നമ്മൾ എല്ലാവരും ഒന്നാണ്’ എന്ന സന്ദേശവുമായി മാനവമൈത്രി റാലി നടത്തി. രാവിലെ പതാക ഉയർത്തിയ ശേഷം നടന്ന റാലി ആർ.വി. പിള്ള നയിച്ചു. എ.കെ. രാജൻ, കെ.വി. രാധാകൃഷ്ണൻ, ഇ.ആർ. പ്രഹ്ലാദൻ, പൊന്നമ്മ ദാസ്, ശ്രീകണ്ഠൻ നായർ, സുരേഷ്, ബിജു തുടങ്ങിയവർ പങ്കുചേർന്നു.
വൈകിട്ട് നാലിന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടന്ന യോഗത്തിൽ പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. പ്രദീപ് സ്വാഗതം പറഞ്ഞു. ആർ.വി. പിള്ള രാഷ്ട്ര ഭക്തിഗാനം ആലപിച്ചു. മുഖ്യാതിഥിയായ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ഡി. സജി സ്വാതന്ത്ര്യദിന സന്ദേശം നൽകി.. ഹോളിക്രോസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മേരി, വൈസ് പ്രിൻസിപ്പൽ എ. പ്രവീൺ എന്നിവർ ആശംസ നേർന്നു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ട്രഷറർ പി. മോഹൻ ദാസ് നന്ദി പറഞ്ഞു
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ദിരാനഗർ ഇ.സി.എയിൽ നടന്നു. സ്വാന്തന്ത്ര്യം നേടിയെടുക്കാൻ കോൺഗ്രസ് നടത്തിയ ധീരോജ്ജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയാൻ ശ്രമിക്കുന്ന വർഗീയ ഫാഷിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണമെന്ന് യോഗം അഭ്യർഥിച്ചു. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. അന്തരിച്ച കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, വക്കം പുരുഷോത്തമൻ, എം.എ. കുട്ടപ്പൻ എന്നിവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു.
മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം തിരികെ ലഭിച്ചതിൽ യോഗം അഭിനന്ദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചാർലി മാത്യു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ അരുൺ കുമാർ, മോണ്ടി മാത്യു, ജേക്കബ് വർഗീസ്, സജു ജോൺ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡന്റ് ഡാനി ജോൺ, ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോർജ്, ബിജു പ്ലാച്ചേരി, നന്ദകുമാർ കൂടത്തിൽ, സിജോ തോമസ്, രാജീവൻ കളരിക്കൽ, അനിൽകുമാർ, ഷാജി ജോർജ്, പ്രേംദാസ്, വർഗീസ് ജോസഫ്, സെക്രട്ടറിമാരായ ജസ്റ്റിൻ ജെയിംസ്, ജിമ്മി ജോസഫ്, ശിവൻകുട്ടി, സോമരാജ്, ജിബി കെ.ആർ. നായർ, റെഞ്ചി സാമുവേൽ, ജിജിൻ, ഹരി എന്നിവർ സംസാരിച്ചു.
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബംഗളൂരു ഈസ്റ്റ് ശാഖയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ശാഖ ചെയർമാൻ കെ.വി. ബാഹുലേയനും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ശശിധരനും ചേർന്ന് പതാക ഉയർത്തി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു, മായ കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു, കൺവീനർ ബിജു ജോസഫ് നന്ദി അറിയിച്ചു.
ബംഗളുരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ ബംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. മാറത്തഹള്ളി എഡിഫിസ് വണിൽ വിക്ടോറിയ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. 547 യൂണിറ്റ് ബ്ലഡ് കളക്ട് ചെയ്തു. ഒലീവ് കഫേ, മഞ്ഞപ്പട ഫാൻസ് ക്ലബ് ബംഗളൂരു എന്നിവരുടെ സഹായത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
ലിംഗരാജപുരം ഉദ്ഭവ് സെന്ററിൽ പതാക ഉയർത്തലും കുട്ടികളുടെ ക്വിസ് മത്സരമടക്കം വ്യത്യസ്ത കലാപരിപാടികളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബേഗൂർ ഗവ. സ്കൂളിൽ എച്ച്.ഡബ്ല്യു.എ പ്രവർത്തകരുടെ സഹായത്തോടെ സ്വാതന്ത്ര ദിനാഘോഷം നടത്തി. വിദ്യാർത്ഥികൾകളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി. വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ഇടങ്ങളിലായി നടത്തിയ പരിപാടികൾക്കായി എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ്, ഷമീർ , അനീസ് കൊടിയത്തൂർ, അബ്ദുൽ നാസർ, ഉമർ, നാസിഹ്, നഫീസ, ഷാനില, നസീറ, സഹലാ നവാസ് എന്നിവർ നേതൃത്വം നൽകി.
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76 ആണ്ട് ആഘോഷിച്ചത് ഹോസ്പിറ്റലിലെ രോഗികൾക്കൊപ്പം. വിക്ടോറിയ ഹോസ്പിറ്റലിലെ ആയിരത്തോളം രോഗികളുടെ വാർഡുകളിൽ പഴക്കിറ്റുകളും പായസവും വിതരണം ചെയ്തു. രാവിലെ 8.45 ന് കർണാടക മലബാർ സെന്ററിൽ വൈസ് പ്രസിഡണ്ട് അഡ്വ. പി ഉസ്മാൻ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
വിക്ടോറിയ ഹോസ്പിറ്റലിലെ സേവന പ്രവർത്തനങ്ങൾക്ക് സെക്രട്ടറി പി.
എം അബ്ദുൽ ലത്തീഫ് ഹാജി നേതൃത്വം നൽകി. പി.എം. മുഹമ്മദ് മൗലവി, അശ്റഫ് മലയമ്മ, സാജിദ് ഗസ്സാലി, യൂനുസ് ഫൈസി, മജസ്റ്റിക് ഏരിയ ഭാരവാഹികളായ റഫീഖ്, സാജിദ്, തൻസീഫ്, ഹമീദ് വി.എം തുടങ്ങിയവർ പങ്കെടുത്തു. ഖത്തീബ് സയ്ദ് മുഹമ്മദ് നൂരി സൗഹാർദ പ്രഭാഷണം നടത്തി.
ബംഗളൂരു: ഇന്ത്യയെന്നത് മതേതരത്തിന് ലോകം നൽകിയ മുഖമാണെന്നും അതിനെ ഛായം തേച്ച് വികൃതമാക്കാൻ ആരെയും അനുവദിക്കില്ലെന്നും സുന്നി യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ പ്രമേയം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തിലാണ് പ്രമേയം.
പി.എം.അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൈയ്തു മുഹമ്മദ് നൂരി ഉൽഘാടനം ചെയ്തു. മുസ്തഫ ഹുദവി കാലടി മുഖ്യ പ്രഭാക്ഷണം നടത്തി, ത്വാഹിർ മിസ്ബാഹി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിയാസ് മടിവാള, നന്ദി പ്രകാശിപ്പിച്ചു. ഹുസൈനാർ ഫൈസി, ഇബ്രാഹീം ജോക്കട്ട, തുടങ്ങിയവർ പ്രസംഗിച്ചു. സമീർ, സലീം, ഫൈസൽ സിറാജ്, ദാവൂദ് നൗഫീർ ഫൈസൽ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി സ്കൂൾ വിജിനപുര, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (സി.ബി.എസ്.ഇ) ജൂബിലി കോളേജ്, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വാതന്ത്ര്യദിനം സംയുക്തമായി ആഘോഷിച്ചു. എൻ ആർ ഐ ലേഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും കായികാഭ്യാസങ്ങളും അവതരിപ്പിച്ചു. മുഖ്യാതിഥി കെ അനിൽ കുമാർ പതാക ഉയർത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, പ്രിൻസിപ്പാൾമാരായ ബേബി ജോർജ്, സുജാത, കല എന്നിവർ സംസാരിച്ചു. ട്രഷറർ എം.കെ ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.പി വിജയൻ, ജോയന്റ് സെക്രട്ടറിമാരായ പി.സി ജോണി, ബീനോ ശിവദാസ് മുൻ പ്രസിഡന്റുമാരായ പീറ്റർ ജോർജ്, അഡ്വ കൃഷ്ണൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു
കേരളസമാജം ദൂരവാണിനഗർ ഓഫീസിൽ വൈസ് പ്രസിഡന്റ് എം പി വിജയൻ പതാക ഉയർത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, സോണൽ സെക്രട്ടറിമാരായ സുകുമാരൻ, വിശ്വനാഥൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, പവിത്രൻ കെ.കെ, സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, ഓഫിസ് സെക്രട്ടറി രാജൻ, കമ്മിറ്റി അംഗം രമേശ് രാധാകൃഷ്ണ, സൈദ് മസ്താൻ, ശാന്തകുമാരൻ എന്നിവർ പങ്കെടുത്തു.
ബംഗളൂരു: കൈരളീ നികേതൻ ആർട്ട്ലറി കാമ്പസിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കെ.എൻ.ഇ ട്രസ്റ്റ് ട്രഷറർ ജോർജ് തോമസ്,വൈസ് പ്രസിഡന്റ് സീന മനോജ്, സജി പുലിക്കോട്ടിൽ ,പ്രിൻസിപ്പൽ കെ. ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
ബംഗളൂരു: ആർ സീ പുരം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ യിൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി. ഖത്തീബ് ഹുസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു. രിഫായി ലത്തീഫി പ്രമേയ പ്രഭാഷണം നിർവഹിച്ചു. സാകിർ അൻവരി, ബദറുദ്ദിൻ, വാഹിദ് ഉസ്താദ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സി.എച്ച്. മജീദ് സ്വാഗതവും ജംഷീർ അലി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.