ബംഗളൂരു: മൈസൂരു നഗരത്തിൽ 2022ൽ നടന്ന വാഹനാപകടങ്ങൾ 777. ജീവൻ നഷ്ടപ്പെട്ടത് 170 ആളുകൾക്ക്. 765 പേർക്ക് പരിക്കേറ്റു. സിറ്റി ട്രാഫിക് പൊലീസിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. ഹെൽമറ്റ് ധരിക്കാത്തതിനെത്തുടർന്നാണ് ഇരുചക്രവാഹനക്കാരായ 23 പേർ മരിച്ചത്.
കൃഷ്ണരാജ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരത്തിലുള്ള ഏറ്റവുമധികം മരണം (14 പേർ) റിപ്പോർട്ടുചെയ്തത്. ഹെൽമറ്റ് ധരിക്കാത്തതുകാരണം 18 പേർക്ക് പരിക്കേറ്റു. മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. മദ്യലഹരിയിൽ വാഹനമോടിച്ച 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വി.വി. പുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവുമധികം അപകടങ്ങൾ ഉണ്ടായത്. ഇവിടെയുണ്ടായ 235 അപകടങ്ങളിൽ 42 ആളുകൾ മരിച്ചു. 239 പേർക്ക് പരിക്കേറ്റു. സിദ്ധാർഥ ട്രാഫിക് പൊലീസ് സ്റ്റേഷൻ (198), കൃഷ്ണരാജ ട്രാഫിക് പൊലീസ് സ്റ്റേഷൻ (190), നരസിംഹരാജ ട്രാഫിക് പൊലീസ് സ്റ്റേഷൻ (108), ദേവരാജ ട്രാഫിക് പൊലീസ് സ്റ്റേഷൻ (46) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷൻ പരിധികളിലുണ്ടായ അപകടങ്ങളുടെ എണ്ണം. ഡ്രൈവിങ് ലൈസൻസില്ലാത്തവർ വാഹനമോടിച്ച് 64 അപകടങ്ങളാണ് ഉണ്ടായത്.
അമിത വേഗം കാരണം 78 അപകടങ്ങളും സംഭവിച്ചു. 2022നെ അപേക്ഷിച്ച് മുൻവർഷങ്ങളിൽ വാഹനാപകടങ്ങളുടെയും മരണപ്പെട്ടവരുടെയും എണ്ണം കുറവാണ്. 2021ൽ 651 അപകടങ്ങൾ ഉണ്ടായപ്പോൾ 121 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 671 പേർക്ക് പരിക്കേറ്റു. 2020 ൽ റിപ്പോർട്ട് ചെയ്ത 633 അപകടങ്ങളിൽ 122 ആളുകൾ മരിച്ചപ്പോൾ 622 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.