ബംഗളൂരു: എ്റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷന്റെ 10 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിൽപന ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നിരോധിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെയാണിത്.
ഇറച്ചി, മീൻ വിൽപന കടകൾ, സസ്യേതര ഭക്ഷണശാലകൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടണം. എയ്റോ ഷോ നടക്കുന്ന വേളയിൽ ഭക്ഷണ അവശിഷ്ടങ്ങൾ എടുക്കാൻ പക്ഷികൾ എത്തുകയും അവ മേള നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി.
ഈ ദിവസങ്ങളിൽ നോൺവെജ് ഭക്ഷണം ഉണ്ടാക്കാനോ വിളമ്പാനോ പാടില്ല. ലംഘിച്ചാൽ ബി.ബി.എം.പി ആക്ട് 2020, ഇന്ത്യൻ എയർഫോഴ്സ് റൂൾസ് 1937 റൂൾ 91 പ്രകാരം നിയമനടപടിയെടുക്കുമെന്നും യെലഹങ്ക സോൺ ജോയന്റ് കമീഷണർ ഉത്തരവിട്ടു. ഫെബ്രുവരി 13 മുതൽ 17 വരെയാണ് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ എയ്റോ ഇന്ത്യ ഷോയുടെ 14ാമത് എഡിഷൻ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.