ബംഗളൂരു: നീണ്ട ഇടവേളക്കുശേഷം ഐരാവത് ക്ലബ്, ഐരാവത് സ്ലീപ്പർ എന്നീ ക്ലാസുകളിൽ പുതിയ ബസുകളിറക്കാനൊരുങ്ങി കർണാടക ആർ.ടി.സി. നിലവിലുള്ളവക്ക് പകരം പുതിയ 40 ബസുകൾക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ഐരാവത് കാറ്റഗറിയിൽ ഒറ്റ ബസും കെ.എസ്.ആർ.ടി.സി ഇറക്കിയിട്ടില്ല. നിലവിലുള്ള പഴക്കം ചെന്ന ബസുകൾക്ക് പകരം പുതിയത് നിരത്തിലിറക്കണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. കെ.എസ്.ആർ.ടി.സിയുടെ കരാർ പ്രകാരം എ.സി ബസ് 13 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാൽ നിരത്തൊഴിയണമെന്നാണ്. നിലവിൽ കെ.എസ്.ആർ.ടി.സി 8234 ബസുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. ഇതിൽ 473 എണ്ണം പ്രീമിയം ബസുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.