അഖിലേന്ത്യ മലയാള കഥാ-കവിത മത്സരം; രചനകൾ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 20

ബംഗളൂരു: ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യ തലത്തിൽ മലയാള കഥാ- കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ ആറു പേജിലും കവിത രണ്ടു പേജിലും കവിയരുത്.

കടലാസിന്‍റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റൽ ആയി അയക്കുന്നവർ പേരും മേൽവിലാസവും രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയക്കണം. ഇമെയിലിൽ അയക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഇമെയിലിൽ കുറിച്ചും അയക്കണം. രചനകൾ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ 20.

വിലാസം: ദ സെക്രട്ടറി, കേരള സമാജം ദൂരവാണി നഗർ, ഡി- 69, ഐ.ടി.ഐ ടൗൺഷിപ്പ്​, ദൂരവാണി നഗർ ​പോസ്​റ്റ്​, ബംഗളൂരു- 560016

ഫോൺ: 080-25659645, +91 6366 372 320. ഇമെയിൽ: email: dkshsjubilee@yahoo.com

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം Rs.10,000, Rs.7,500, Rs.5,000 എന്നിങ്ങനെ കാഷ് അവാർഡുകൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 9008273313 നമ്പറിൽ ബന്ധപ്പെടണം.

Tags:    
News Summary - All India Malayalam Story-Poetry Competition in bangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.