ബംഗളൂരു: ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്കുശേഷം പണിമുടക്ക് പിൻവലിച്ച് ‘108’ ആംബുലൻസ് സർവിസ് ജീവനക്കാർ. കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിക്കാത്തതിനാലായിരുന്നു ആംബുലൻസ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ പകുതി ശമ്പളവും അതിനുശേഷം ഒന്നും ലഭിച്ചില്ലെന്നായിരുന്നു ജീവനക്കാരുടെ പരാതി.
ഇവരുടെ സേവനദാതാക്കളായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസസ് ലിമിറ്റഡിന് പണം കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള കുടിശ്ശിക തുക സേവന ദാതാവിന് ഇതിനകം നൽകിയിട്ടുണ്ടെന്നും ശമ്പളമുടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സേവനദാതാവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ കമീഷണർ ഡി. രൺദീപ് പറഞ്ഞു. സർക്കാറിന്റെ ധനപ്രതിസന്ധിയാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.