തീവ്രവാദവിരുദ്ധ സേനയെ ശക്തിപ്പെടുത്തും -മുഖ്യമന്ത്രി

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത്​ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ പ​റ​ഞ്ഞു.

ന​ശീ​ക​ര​ണ​ശ​ക്തി​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്​ ചെ​റു​ക്കാ​ൻ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും കൂ​ടു​ത​ൽ ജ​യി​ലു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ലീ​സ്​ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ൽ അ​വ​ർ​ക്ക്​ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജോ​ലി​ക്കി​ടെ മ​രി​ച്ച പൊ​ലീ​സു​കാ​രു​ടെ സേ​വ​ന​ങ്ങ​ൾ അ​ദ്ദേ​ഹം സ്മ​രി​ച്ചു. ക​ർ​ണാ​ട​ക പൊ​ലീ​സി​ന്​ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​മാ​ണു​ള്ള​ത്. ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തി​ൽ ദു​ഷ്ട​ശ​ക്തി​ക​ളു​ടെ സ്വാ​ധീ​ന​വും കൂ​ടു​ക​യാ​ണ്. അ​വ​ർ സ​മൂ​ഹ​ത്തി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പൊ​ലീ​സ്​ സേ​ന​യെ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​ർ. ആ​ധു​നി​ക ആ​യു​ധ​ങ്ങ​ളും ഉ​ന്ന​ത പ​രി​ശീ​ല​ന​വും പൊ​ലീ​സി​ന്​ ന​ൽ​കും. പൊ​ലീ​സ്​ മ്യൂ​സി​യം സ്ഥാ​പി​ക്കും. ആ​ന്റി​ ടെ​റ​റി​സം സ്ക്വാ​ഡ്​ (എ.​ടി.​എ​സ്), ജ​യി​ലു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ൽ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കും. ന​ട​ന്നു​ക​ഴി​ഞ്ഞ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത​ര​ത്തി​ലാ​ണ്​ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ അ​ത്​ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ആ​വ​ശ്യം. അ​തി​നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും ബൊ​മ്മൈ പ​റ​ഞ്ഞു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മി​ക​ച്ച രീ​തി​യി​ൽ ജോ​ലി​ചെ​യ്താ​ൽ താ​ഴെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും മി​ക​ച്ച നി​ല​യി​ൽ ജോ​ലി​ചെ​യ്യും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ പൊ​ലീ​സ്​ സേ​ന​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ ക​ർ​ണാ​ട​ക​യാ​ണ്. വ​ർ​ഷ​ത്തി​ൽ നാ​ലാ​യി​രം മു​ത​ൽ അ​യ്യാ​യി​രം വ​രെ പൊ​ലീ​സു​കാ​രെ​യാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ നി​യ​മി​ക്കു​ന്ന​ത്. നി​യ​മ​നം അ​ഴി​മ​തി​ര​ഹി​ത​മാ​ക​ണം. പൊ​ലീ​സി​ന്റെ ആ​ത്മ​വി​ശ്വാ​സം കൂ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം കൂ​ടി. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ എ​ല്ലാ സ്​​​റ്റേ​ഷ​നു​ക​ൾ​ക്കും സ്വ​ന്തം കെ​ട്ടി​ട​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  

Tags:    
News Summary - Anti-terrorist force to be strengthened - Chief Minister basavaraj bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.