ബംഗളൂരു: അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹിറ മോറൽ സ്കൂൾ മരത്തഹള്ളി ശാഖയിൽ നടന്ന അറേബ്യൻ ഭക്ഷ്യവിഭവ മേളക്ക് ലഭിച്ച ലാഭവിഹിതം ഹിറ വെൽഫെയർ അസോസിയേഷൻ കൈമാറി. ഹിറ മോറൽ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും മുൻകൈയെടുത്ത് നടത്തിയ വിപണന മേളക്ക് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്.
ഹിറ ഫൗണ്ടേഷൻ മരത്തഹള്ളി ഏരിയ കോഓഡിനേറ്റർ ഇജാസിന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് തുക കൈമാറി. ഫർസാൻ ഉമ്മർ, മുഹമ്മദ് റഹ്ഷാദ് കെ.പി, മുഹമ്മദ് റംഷീദ്, ഹസ്വീഫ് ടി.എം, ഷംല പി.വി, ഹിബ ടി.സി, ഫാത്തിമ ഹനിയ എന്നിർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.