ബംഗളൂരു: ക്വലാലംപുരിൽനിന്ന് ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച നാല് വാലില്ലാക്കുരങ്ങന്മാരുമായി രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബംഗളൂരു സ്വദേശികളായ മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് പിടിയിലായത്.
ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുരങ്ങുകൾ. തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന വാലില്ലാക്കുരങ്ങുകൾ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ളതാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.