നോ​ൺ വെ​ജ് ഭ​ക്ഷ​ണ​ങ്ങ​ൾ നി​രോ​ധി​ച്ച​തി​നെ​തി​രെ ചി​ക്ക​ൻ

ക​ബാ​ബ് വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന നാ​വു ദ്രാ​വി​ഡ ക​ന്ന​ഡി​​ഗ​രു അം​​ഗ​ങ്ങ​ൾ

ക​ന്ന​ട സാ​ഹി​ത്യ സ​മ്മേ​ള​നം; ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ ആ​ക്ടി​വി​സ്റ്റു​ക​ൾ

ബം​​ഗ​ളൂ​രു: ക​ന്ന​ട സാ​ഹി​ത്യ​ത്തി​​ന്റെ ആ​ഘോ​ഷ മേ​ളാ​യ ക​ന്ന​ട സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി ആ​ക്ടി​വി​സ്റ്റു​ക​ൾ. ച​ർ​ച്ച​ക​ളി​ലി​ട​പെ​ട്ടും പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ച്ചും വി​ഷ​യ​ത്തി​ലേ​ക്ക് വി​വി​ധ ത​ര​ത്തി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു​മാ​ണ് ക​ന്ന​ട​യെ മാ​റ്റി​നി​ർ​ത്തി ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ ആ​ക്ടി​വി​സ്റ്റു​ക​ൾ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.

ക​ന്ന​ട​യെ ആ​സൂ​ത്രി​ത​മാ​യി മാ​റ്റി​നി​ർ​ത്തു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. വേ​ദി​ക​ളി​ൽ ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ വ​രെ ഉ​യ​ർ​ന്നി​രു​ന്നു. ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫി​സു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ന്ന​ട​യെ അ​വ​​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ഹി​ന്ദി​യെ ഒ​രു ഭാ​ഷ എ​ന്ന നി​ല​ക്ക് എ​തി​ർ​ക്കു​ക​യ​ല്ല, അ​ത് ത​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ഭാ​ഷ അ​ടി​ച്ചേ​ൽ​പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത ഒ​രു ആ​ക്ടി​വി​സ്റ്റ് വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ ക​ന്ന​ട​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​ത്, ഹി​ന്ദി​യ​ല്ല.

സം​സ്ഥാ​ന​ത്തെ എ​ല്ലാ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കും ക​ന്ന​ട നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​പോ​രാ​ട്ടം ത​ങ്ങ​ളു​ടെ സ്വ​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ർ​ക്കെ​തി​രാ​ണ് - രാ​മ​കൃ​ഷ്ണ എ​ന്ന​യാ​ൾ പ​റ​യു​ന്നു. ദ​ർ​ശ​ൻ പു​ട്ട​യ്യ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​ഷ​ൻ ഒ​രു​കൂ​ട്ടം ആ​ക്ടി​വി​സ്റ്റു​ക​ൾ ചേ​ർ​ന്ന് ത​ട​സ്സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഷാ​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വ്യ​ക്തി​ത്വം സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് പാ​സാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ​യും നി​കു​തി വി​ഹി​തം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ വി​വേ​ച​ന​ത്തി​നെ​തി​രെ​യും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. മാ​ണ്ഡ്യ​യി​ൽ വെ​ച്ച് ന​ട​ന്ന മൂ​ന്ന് ദി​വ​സം നീ​ണ്ട 87ാമ​ത് അ​ഖി​ല ഭാ​ര​ത ക​ന്ന​ട സാ​ഹി​ത്യ സ​മ്മേ​ള​നം ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് സ​മാ​പി​ച്ച​ത്. 

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യി സ​മ്മേ​ള​ന ന​​ഗ​രി

ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പു​റ​മെ നോ​ൺ വെ​ജ് ഭ​ക്ഷ​ണ​ങ്ങ​ൾ സ​മ്മേ​ള​ന ന​​ഗ​രി​യി​ൽ നി​രോ​ധി​ച്ച​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​മ​ര​ങ്ങേ​റി. നാ​വു ദ്രാ​വി​ഡ ക​ന്ന​ഡി​​ഗ​രു എ​ന്ന സം​ഘ​ട​ന അം​​ഗ​ങ്ങ​ളാ​ണ് സ​മ്മേ​ള​ന ന​​ഗ​രി​യി​ൽ ചി​ക്ക​ൻ ക​ബാ​ബ് വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് നോ​ൺ വെ​ജ് ഭ​ക്ഷ​ണ​ങ്ങ​ൾ നി​രോ​ധി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​ത്. സ​മ്മേ​ള​ന ന​​ഗ​രി​യി​ലെ നി​രോ​ധി​ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ലി​സ്റ്റ് പു​റ​ത്തു​വ​ന്ന സ​മ​യ​ത്തു​ത​ന്നെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​​ഗ​ത്തെ​ത്തി​യി​രു​ന്നു. 

Tags:    
News Summary - Kannada Literary Conference- Activists against Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.