ബംഗളൂരു: പുതുവത്സരാഘോഷത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബംഗളൂരു കോർപറേഷൻ അധികൃതരും പൊലീസും സംയുക്ത യോഗം ചേർന്ന് ചട്ടങ്ങൾ തയാറാക്കി. പുതുവത്സരാഘോഷങ്ങളുടെ കേന്ദ്ര ബിന്ദുവായ ബംഗളൂരു എം.ജി റോഡിലും ബ്രിഗേഡ് റോഡിലും സി.സി.ടി.വി കാമറകളുടെ എണ്ണം വർധിപ്പിക്കാൻ പൊലീസ് കോർപറേഷന് നിർദേശം നൽകി.
നേരത്തെ 200 മുതൽ 300 വരെ സി.സി.ടി.വി കാമറകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ പേർ എത്തുമെന്നതിനാൽ എണ്ണൂറോളം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനാണ് നിർദേശം. പുലർച്ച ഒരു മണിക്ക് പുതുവത്സരാഘോഷം അവസാനിപ്പിക്കണം. പ്രധാനപ്പെട്ട മേൽപാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടച്ചിടും.
എം.ജി റോഡിലും ബ്രിഗേഡ് റോഡിലും രാത്രി എട്ടുമണിക്കുശേഷം വാഹന ഗതാഗതം അടച്ചിടും. ആഘോഷത്തിനെത്തുന്നവർക്കായി പ്രത്യേക പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തും. സ്ത്രീ സുരക്ഷക്കായി വനിത പൊലീസിനെ വിന്യസിക്കും. ഉച്ച ഒരു മണിക്കുശേഷം ബാറുകളും പബ്ബുകളും അടച്ചിടും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷത്തിന് അനുമതി നിർബന്ധമാണ്. ഉച്ചഭാഷിണി, പടക്കം എന്നിവയും നിരോധിക്കും. പുതുവത്സരാഘോഷത്തിനെത്തിയവരിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ആരോഗ്യ പരിശോധനക്ക് ജീവനക്കാരെ നിയോഗിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.