മു​സ്‌​ലിം പ​ച്ച​ക്ക​റി, മീ​ൻ ക​ച്ച​വ​ട​ക്കാ​രെ കൊ​ല്ല​ണ​മെ​ന്ന് ബ​ജ്റം​ഗ്ദ​ൾ നേ​താ​വ്

മം​ഗ​ളൂ​രു: മീ​നും പ​ച്ച​ക്ക​റി​യും വി​ൽ​ക്കാ​ൻ എ​ത്തു​ന്ന മു​സ്‌​ലിം​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഹി​ന്ദു​ക്ക​ൾ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്നും ബ​ജ്റം​ഗ്ദ​ൾ നേ​താ​വി​ന്റെ ആ​ഹ്വാ​നം. സ്ഥ​ല​ത്തെ ഗു​ണ്ട​യാ​യ ര​ഘു​വാ​ണ് വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ സ​ക് ലേ​ഷ് പു​രി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മ​തം​മാ​റ്റ നി​രോ​ധ​ന, ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച സ​ക് ലേ​ഷ് പു​രി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് വി​വാ​ദ​പ്ര​സം​ഗം ന​ട​ത്തി​യ​ത്.ഗോ​വ​ധം ത​ട​യു​ന്ന​തി​ൽ പൊ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് പ​റ​ഞ്ഞ​തി​ന് പി​റ​കെ​യാ​യി​രു​ന്നു പ്ര​കോ​പ​ന പ​രാ​മ​ർ​ശ​ങ്ങ​ൾ.

ര​ണ്ടു നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്കും എ​ന്ന് നേ​ര​ത്തേ പ്ര​സ്താ​വി​ച്ച മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യെ പ​രാ​മ​ർ​ശി​ച്ച് ‘മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ഈ​യി​ടെ ഏ​ത് ദ​ളി​ൽ നി​ന്നു​ള്ള​വ​രാ​യാ​ലും ന​ട​പ​ടി​യെ​ടു​ക്കും എ​ന്ന് പൊ​ലീ​സു​കാ​രോ​ട് പ​റ​ഞ്ഞു കേ​ട്ടു. പ​ര​സ്യ​മാ​യി ബ​ജ്റം​ഗ്ദ​ൾ എ​ന്ന് പ​റ​യാ​ൻ ഞാ​ൻ മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. അ​പ്പോ​ൾ കാ​ണി​ച്ചു ത​രാം ബ​ജ്റം​ഗ്ദ​ൾ ശ​ക്തി’ എ​ന്നും ര​ഘു പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു മു​സ്‍ലിം ക​ച്ച​വ​ട​ക്കാ​രെ കൊ​ല്ല​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത്. പി​ന്നീ​ട് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. 

Tags:    
News Summary - Bajrang Dal leader says to kill Muslim vegetable and fish pickers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.