ബംഗളൂരു: ബംഗളൂരു കോർപറേഷന്റെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ 39,000 കോടി രൂപ കടമെടുക്കാൻ ഒരുങ്ങി ബൃഹദ് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി).
തുരങ്കപാത, 17 ഇടനാഴികൾ, ഡബ്ൾ ഡക്കർ മേൽപാലം, ആകാശ ഡെക്ക് എന്നിവയാണ് പദ്ധതികൾ. സർക്കാർ ഗാരന്റിയിൽ ആഭ്യന്തര ധനമിടപാട് സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കാനുള്ള നിർദേശം ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് തയാറാക്കി നഗര വികസന വകുപ്പിന് സമർപ്പിച്ചു.
നമ്മ മെട്രോയുടെ പങ്കാളിത്തം കൂടി പ്രതീക്ഷിച്ച് 59,000 കോടി ചെലവ് കണക്കാക്കുന്നതാണ് നിർദേശം. അനുസ്യൂതം വളരുകയും ജനസംഖ്യ വർധിക്കുകയും ചെയ്യുന്ന ബംഗളൂരു നഗരത്തിൽ ഉണ്ടാകാവുന്ന ഗതാഗത പ്രശ്നങ്ങൾ മുൻനിർത്തി അടുത്ത 10 വർഷത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷം രൂപയുടെ മുതൽമുടക്ക് അനിവാര്യമാണെന്ന് തുഷാർ നിർദേശിച്ചു. ആസൂത്രണം ചെയ്ത 43 കിലോമീറ്റർ തുരങ്കപാതക്ക് മാത്രം 36,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.