ബം​ഗ​ളൂ​രു-​മൈ​സൂ​രു വൈ​ദ്യു​തി ബ​സ് സ​ർ​വി​സ് നാ​ളെ മു​ത​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- മൈ​സൂ​രു റൂ​ട്ടി​ൽ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി വൈ​ദ്യു​തി ബ​സു​ക​ളു​ടെ സ​ർ​വി​സ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മൈ​സൂ​രു​വി​ൽ ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു- മൈ​സൂ​രു റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച് ഒ​രു മാ​സ​ത്തി​ന​കം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ദാ​വ​ൻ​ക​രെ, ചി​ക്ക​മ​ക​ളൂ​രു, ശി​വ​മൊ​ഗ്ഗ, മ​ടി​ക്കേ​രി, വി​രാ​ജ്പേ​ട്ട് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വൈ​ദ്യു​തി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഫെ​യിം -ര​ണ്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ഇ​ന്റ​ർ​സി​റ്റി വൈ​ദ്യു​തി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ല​ക്ട്ര ഗ്രീ​ൻ​ടെ​ക് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന് ക​രാ​ർ പ്ര​കാ​രം 50 ബ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​ക്ക് ല​ഭി​ച്ച​ത്. ഡി​സം​ബ​ർ 31നാ​ണ് വൈ​ദ്യു​തി ബ​സു​ക​ൾ ലോ​ഞ്ച് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ മു​ഴു​വ​ൻ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Bangalore-Mysore electric bus service from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.