ബംഗളൂരു: ദാവൻകരെ വിരക്ത മഠത്തിലെ സന്യാസി ബസവ പ്രഭു സ്വാമിയെ ചിത്രദുർഗ മുരുക മഠാധിപതിയായി നിയമിച്ചു. മുരുക മഠാധിപതിയായിരുന്ന ശിവമൂർത്തി മുരുക ശരണരു പോക്സോ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാലാണ് താൽക്കാലിക ചുമതല ബസവ പ്രഭു സ്വാമിക്ക് കൈമാറിയത്.
മഠത്തിലെ ചടങ്ങുകൾക്കും മറ്റും നേതൃത്വം നൽകുന്നതിനാണ് മഠത്തിന്റെ ചെയർമാൻകൂടിയായ മുരുക ശരണരുവിന്റെ നിർദേശപ്രകാരം താൽക്കാലിക ചുമതല കൈമാറിയതെന്ന് മഠം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.