ബംഗളൂരു: കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17ന് രാവിലെ ഒമ്പത് മുതൽ മാറത്തഹള്ളി എ.ഇ.സി.എസ് ലേ ഔട്ടിലുള്ള സി.എം.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
അംഗങ്ങളുടെ കലാപരിപാടികൾ, പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, വനിതകൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, തെയ്യം, നാടൻ പാട്ടുകൾ, ഓണസദ്യ എന്നിവക്ക് പുറമെ പിന്നണി ഗായകനും അഗം ബാൻഡ് ലീഡ് സിംഗറുമായ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത മെഗാ ഷോ എന്നിവ ഉണ്ടാകും.
കരയോഗം പ്രസിഡന്റ് കെ. മോഹനന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയാവും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി വി.കെ. രവീന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.