ച​ന്ന​പ​ട്ട​ണ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തി​ൽ​നി​ന്ന്

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ച​ന്ന​പ​ട്ട​ണ​യി​ൽ 84.26 ശ​ത​മാ​നം പോ​ളി​ങ്; ഷി​ഗാ​വ് -75.7, സ​ന്ദൂ​ർ -71.74

​ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ന്ന​പ്പോ​ൾ പ്ര​ചാ​ര​ണ​ത്തി​ൽ ക​ണ്ട ആ​വേ​ശം ച​ന്ന​പ​ട്ട​ണ​യി​ലെ ബൂ​ത്തു​ക​ളി​ലും പ്ര​ക​ട​മാ​യി. 84.26 ശ​ത​മാ​ന​മാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ൽ പോ​ളി​ങ്.

സ​ന്ദൂ​ർ മ​ണ്ഡ​ല​ത്തി​ൽ 71.47, ഷി​ഗാ​വി​ൽ 75.07 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളി​ങ് ശ​ത​മാ​നം. മൂ​ന്നി​ട​ത്തേ​യും ശ​രാ​ശ​രി ശ​ത​മാ​നം 76.9. വോ​ട്ടെ​ണ്ണ​ൽ ഈ ​മാ​സം 23ന് ​ന​ട​ക്കും. കോ​ൺ​ഗ്ര​സും എ​ൻ.​ഡി.​എ​യും ത​മ്മി​ൽ മ​ത്സ​രി​ച്ച മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ മൊ​ത്തം 45 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്.

ച​ന്ന​പ​ട്ട​ണ​യി​ൽ 31, സ​ന്ദൂ​രി​ൽ ആ​റ്, ഷി​ഗാ​വി​ൽ എ​ട്ട് എ​ന്നി​ങ്ങ​നെ. ഏ​ഴ് ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്കാ​യി 770 പോ​ളി​ങ് ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര ഉ​രു​ക്ക് -വ​ൻ​കി​ട വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ ജെ.​ഡി.​എ​സ് ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര സ്വാ​മി എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് ച​ന്ന​പ​ട്ട​ണ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. ബി.​ജെ.​പി​യി​ൽ​നി​ന്ന് എം.​എ​ൽ.​സി സ്ഥാ​നം രാ​ജി​വെ​ച്ച് കോ​ൺ​ഗ്ര​സി​ൽ എ​ത്തി​യ സി.​പി. യോ​ഗേ​ശ്വ​റാ​ണ് എ​തി​രാ​ളി. മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ ലോ​ക്സ​ഭ അം​ഗ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എം.​എ​ൽ.​എ പ​ദ​വി രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് ഷി​ഗാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ മ​ക​ൻ ഭ​ര​ത് ബൊ​മ്മൈ​യാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സി​ന്റെ യാ​സി​ർ അ​ഹ​മ്മ​ദ് ഖാ​നാ​ണ് എ​തി​രാ​ളി. കോ​ൺ​ഗ്ര​സി​ന്റെ ഇ. ​തു​ക്കാ​റാം ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ൽ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് സ​ന്ദൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ന്ന​പൂ​ർ​ണ തു​ക്കാ​റാ​മി​ന്റെ ഭാ​ര്യ​യാ​ണ്. ബം​ഗാ​ര ഹ​നു​മ​ന്ത​യ്യ​യാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ച​ന്ന​പ​ട്ട​ണ​യി​ൽ പ്ര​ത്യേ​ക​മാ​യും ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ സ​ന്നാ​ഹം ഒ​രു​ക്കി​യി​രു​ന്നു.

മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ബു​ധ​നാ​ഴ്ച മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മൂ​ന്നി​ട​ത്തും പ്ര​ചാ​ര​ണം ന​ട​ത്തി​യ ത​നി​ക്ക് ജ​ന​മ​ന​സ്സ് വാ​യി​ക്കാ​ൻ ക​ഴി​ഞ്ഞു. വോ​ട്ട​ർ​മാ​ർ കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തു​മെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു​വെ​ന്ന് സ്ഥാ​നാ​ർ​ഥി യോ​ഗേ​ശ്വ​ര പ​റ​ഞ്ഞു. പാ​ർ​ട്ടി അ​ണി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി ജ​ന​വി​ധി തേ​ടി​യ ത​നി​ക്ക് ച​ന്ന​പ​ട്ട​ണ​ത്തെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യെ​ന്ന് നി​ഖി​ൽ കു​മാ​ര സ്വാ​മി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്റെ ഭ​ര​ണാ​ധി​പ​ത്യ​വും പ​ണാ​ധി​പ​ത്യ​വും വാ​ണ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ഷി​ഗാ​വി മ​ണ്ഡ​ല​ത്തി​ൽ മ​ക​ൻ മി​ന്നും വി​ജ​യം നേ​ടു​മെ​ന്ന് ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു.

Tags:    
News Summary - By-elections to three assembly constituencies in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.