ബംഗളൂരു: നഗരത്തിലെ അനധികൃത പരസ്യ ബാനറുകൾ ഒഴിവാക്കാൻ പ്രിന്റിങ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ബംഗളൂരു കോർപറേഷൻ. നഗര പരിധിയിലെ പ്രസുകൾക്ക് നോട്ടീസയക്കും. അനധികൃത ഫ്ലക്സ്, ബാനർ പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
നിയമം ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പ്രിന്റിങ് സ്ഥാപനങ്ങളക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബി.ബി.എം.പിയുടെ അനുമതിയില്ലാതെ ഫ്ലക്സുകളും ബാനറുകളും പ്രിന്റ് ചെയ്യരുത്.
അനുമതിയുടെ പകർപ്പ് പ്രിന്റിങ് സ്ഥാപനങ്ങളിൽ കാണിക്കണം. പകർപ്പ് കോർപറേഷനിൽ നിന്നുതന്നെ ഉള്ളതാണെന്ന് പ്രിന്റർമാർ ഉറപ്പാക്കണമെന്നും കമീഷണർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.