representational image

ഖുർആൻ പാരായണമില്ലാതെ ബേലൂർ രഥോത്സവം

ബംഗളൂരു: ഹിന്ദുത്വസംഘടനകളുടെ എതിർപ്പിനെ തുടർന്ന്​ ക്ഷേത്രാചാരപ്രകാരമുള്ള ഖുർആൻ പാരായണമില്ലാതെ ആദ്യമായി മൈസൂരുവിലെ ബേലൂർ ചെന്നകേശവ രഥോത്സവം നടന്നു. ഖുർആൻ പാരായണംചെയ്യാൻ നിബന്ധനക്ക്​ വിധേയമായി ദേവസ്വംവകുപ്പ് നേരത്തേ അനുമതി നൽകിയിരുന്നു.

രഥത്തിനുമുന്നിൽനിന്ന് ഖുർആൻ പാരായണംചെയ്യുന്നതിനുപകരം ക്ഷേത്രത്തിന്‍റെ പടിക്കെട്ടിനുസമീപത്തുനിന്ന് പാരായണം ചെയ്യാമെന്നായിരുന്നു ദേവസ്വംവകുപ്പ് ഉത്തരവിറക്കിയത്​. എന്നാൽ അനുകൂല ഉത്തരവ് ലഭിച്ചിട്ടും പാരായണം പൂർണമായും ഒഴിവാക്കിയാണ്​ ഉത്സവം നടന്നത്​.

1932 മുതൽ രഥോത്സവത്തിൽ തുടരുന്ന ആചാരമാണ് ഖുർആൻ പാരായണം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്വഹിന്ദുപരിഷത്ത്, ബജംറഗ്‍ദൾ തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെ എതിർപ്പുണ്ട്​. ഇത്തവണ തഹസിൽദാർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

തുടർന്നാണ്​ ഖുർആൻ പാരായണം ഒഴിവാക്കി ഉത്സവം നടത്തിയത്​. വർഷങ്ങളായി രഥോത്സവത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന മൗലവിയായ സെയ്ദ് സജാദ് ബാഷ ഇക്കുറിയുമെത്തിയിരുന്നു. ക്ഷേത്രത്തിന്‍റെ പടിക്കെട്ടിനുസമീപത്തുനിന്ന് പ്രാർഥിച്ച ഇദ്ദേഹം ഖുർആൻ പാരായണം ചെയ്തില്ല. 

Tags:    
News Summary - Belur Chariot Festival without Quran recitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.