ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 10,468 ഡെങ്കി കേസുകൾ. ബി.ബി.എം.പി ആരോഗ്യവിഭാഗത്തിന്റെ കണക്കുപ്രകാരമാണിത്. ജൂലൈ മുതൽ മാസംതോറും ചുരുങ്ങിയത് 1000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം ആദ്യ 10 ദിവസങ്ങളിൽ മാത്രം 241 ഡെങ്കി കേസുകളാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ മാറ്റവും നവംബറിലെ ഇടവിട്ട മഴയും ശൈത്യകാലം ആരംഭിക്കാൻ വൈകിയതും ഡെങ്കി കൊതുകുകളുടെ വർധനക്ക് കാരണമായതായും കേസുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വാർഡുകൾ കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം നടത്തി ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യാൻ ബി.ബി.എം.പി ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകി. ഫോഗിങ്, വീടുകൾ കയറി പരിശോധന എന്നിവ നടത്തും. വീടുകളുടെ പിൻവശത്തും ഗാർഡനുകളിലും കൊതുകുകൾ മുട്ടയിടുന്ന, വളരുന്ന സാഹചര്യമുണ്ടോ എന്ന് നിരീക്ഷിക്കും. പരിസരം വൃത്തിയാക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.