മംഗളൂരു: ഭട്കലിലെ അഞ്ജുമൻ ഹാമി-ഇ-മുസ്ലിമീന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. വിവിധ തലങ്ങളിലുള്ള 20ലേറെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഞ്ജുമന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രമുഖ പ്രവാസി വ്യവസായി യൂനുസ് കാസിയയാണ് പുതിയ പ്രസിഡന്റ്. കനറ മുസ്ലിം ഖലീജ് കൗൺസിൽ, കർണാടക എൻ.ആർ.ഐ ഫോറം എന്നിവയുടെ പ്രസിഡന്റാണ് ഇദ്ദേഹം. ഇസ്ഹാഖ് ശബന്ദ്രിയാണ് ജനറൽ സെക്രട്ടറി.
മുഹമ്മദ് സാദിഖ് പില്ലൂർ, ഡോ. സുബൈർ കോള (വൈസ് പ്രസിഡന്റുമാർ), അഫ്താബ് ഖാമ്രി (അസി. ജന. സെക്ര), എസ്.ജെ സെയ്ദ് ഹാശിം (വർക്കിങ് സെക്ര), എസ്.എം. സെയ്ദ് പർവീസ് (ഫിനാൻസ് സെക്ര), വിവിധ വിഭാഗം സ്ഥാപനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാരായി മുഹ്യിദ്ദീൻ റുക്നുദ്ദീൻ, അഹീദ് മുഹ്തിശാം, ഡോ. എസ്.എം. സെയ്ദ് സലീം, സഅദുല്ല റുക്നുദ്ദീൻ, തൻവീർ കാസർകോട്, ഡോ.അബ്ദുൽ ഹമീദ് റുക്നുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.