ബി.ജെ.പി പട്ടിക പൂർണം; ഈശ്വരപ്പയുടെ മകന് സീറ്റില്ല

ബംഗളൂരു: ബുധനാഴ്ച രാത്രി ബി.ജെ.പി രണ്ടു പേരുമായി തങ്ങളുടെ നാലാം പട്ടികയും പുറത്തുവിട്ടതോടെ സ്ഥാനാർഥി നിർണയം പൂർണം. 224 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളായി. മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ. കന്ദേഷിന് ടിക്കറ്റ് നിഷേധിച്ചതാണ് ശ്രദ്ധേയം. ശിവമൊഗ്ഗ സിറ്റി സിറ്റിങ് എം.എൽ.എയായ ഈശ്വരപ്പയെ ആദ്യമേ ഒഴിവാക്കിയിരുന്നു. ഇതോടെ ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റ് ചന്നബസപ്പക്കാണ് നൽകിയത്.

കോൺഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പിയിലെത്തിയ മുൻ എം.പി ബി.വി. നായികിന് മൻവി സീറ്റ് ബി.ജെ.പി നൽകി.

Tags:    
News Summary - BJP list complete; Eshwarappa's son has no seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.