Publication of 'Katha-Kavitha Bangalore 2024' as a meeting place for writersബംഗളൂരു: ബംഗളൂരു സാഹിത്യവേദി പ്രസിദ്ധീകരിച്ച ‘കഥ-കവിത ബംഗളൂരു 2024’ പുസ്തകത്തിന്റെ പ്രകാശനവും ‘സർഗജാലകം’ ത്രൈമാസികയുടെ പ്രകാശനവും വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ നോവലിന്റെ കവർ പ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു.
മത്തിക്കെരെ കോസ്മോപൊളിറ്റൻ ക്ലബിൽ ബംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകം ലാലി രംഗനാഥും മാസിക കെ.ആർ. കിഷോറും ആദ്യപ്രതി ഏറ്റുവാങ്ങി. ബംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമാഹാരമായ ‘കഥ-കവിത ബംഗളൂരു 2024’ പുസ്തകത്തിൽ ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി.ആർ. ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, സിന കെ.എസ്, ജ്യോത്സ്ന പി.എസ്, ശ്രീദേവി ഗോപാൽ, എസ്. സലിംകുമാർ എന്നിവരുടെ കവിതകളും ഡോ. പ്രേംരാജ് കെ.കെ, ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. സുധ കെ.കെ, എസ്.കെ. നായർ, ലാലി രംഗനാഥ്, രജത് കുറ്റ്യാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെ 16 എഴുത്തുകാരുടെ രചനകളാണ് ഉള്ളത്.
വി.ആർ. ഹർഷൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രേംരാജ് കെ.കെ, ജോർജ് ജേക്കബ്, തൊടുപുഴ പത്മനാഭൻ, മോഹനൻ, കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പത്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, സിന കെ.എസ്, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിത അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.