ബംഗളൂരു: യെലഹങ്ക നാവികസേന കേന്ദ്രത്തിൽ നിന്ന് ചെന്നൈ തംബാരത്തേക്ക് പറക്കുകയായിരുന്ന ഹെലികോപ്ടർ സാങ്കേതിക തകരാർ കാരണം കോലാർ ജില്ലയിലെ ബങ്കാർപേട്ട ദൊഡ്ഡൂരു കരപ്പനഹള്ളി ഗ്രാമത്തിൽ വൈകീട്ട് 4.40ന് അടിയന്തരമായി ഇറക്കി. മൂന്നുമണിക്ക് യെലഹങ്കയിൽ നിന്ന് പുറപ്പെട്ട രണ്ട് ഹെലികോപ്ടറുകളിൽ ഒരെണ്ണം ചെന്നൈ യാത്ര തുടർന്നു. പൈലറ്റിന് പരിക്കില്ലെന്ന് ഹെലികോപ്ടർ സന്ദർശിച്ച അസി. പൊലീസ് കമീഷണർ ശാന്താരാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.