ബംഗളൂരു: നഗരത്തിൽ മെട്രോ ഓടാത്ത മേഖലകളിലേക്ക് ബസുകൾ ഓടിക്കാൻ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി). മെട്രോയുള്ള ഭാഗങ്ങളിലേക്കുള്ള ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് സർവിസുകൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. പർപ്പിൾ ലൈനിലെ കെ.ആർ. പുരം - ബൈയ്യപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ടെ പാതകൾ ഈയടുത്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
ഇതിന് പിറകെയാണ് ബി.എം.ടി.സിയുടെ പുതിയ തീരുമാനം. നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ കെ.ആർ. പുരം, ടിൻ ഫാക്ടറി, ബൈയ്യപ്പനഹള്ളി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കുള്ള ബസുകളിൽ യാത്രക്കാർ ബസുകളെ ആശ്രയിക്കാതെ മെട്രോയിലാണ് കയറുന്നത്. മെട്രോയുള്ള ഇടങ്ങളിൽ നാലുകിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ ബസിനെ ആശ്രയിക്കുന്നവർ പകുതിയായി കുറഞ്ഞെന്നും കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് മറ്റിടങ്ങളിലേക്ക് കൂടുതൽ ബസുകൾ ഓടിക്കാനുള്ള തീരുമാനം. കൂടുതൽ മെട്രോ ഫീഡർ ബസുകളും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.