മംഗളൂരു: അഴിമതിക്കേസിൽ ദക്ഷിണ കന്നട ജില്ലയിൽ കഡബ താലൂക്കിലെ ഐത്തൂർ ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫിസർ (സെക്രട്ടറി) പ്രേംസിങ് നായിക്കിന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മംഗളൂരു അഡീ. ജില്ല സെഷൻസ് പ്രത്യേക കോടതിയാണ് (മൂന്ന്) വിധി പ്രസ്താവിച്ചത്.
2019 ജൂൺ മൂന്നിന് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രേം സിങ് നായിക് 9000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. അഴിമതി നിരോധന നിയമം, 1988 (ഭേദഗതി നിയമം 2018) സെക്ഷൻ ഏഴ് (എ) പ്രകാരം മംഗളൂരു അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്.
വിജയകരമായ ട്രാപ് ഓപറേഷനെ തുടർന്ന് പ്രതിയെ പിടികൂടി. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു മാസം അധിക തടവ് അനുഭവിക്കണം. ഇൻസ്പെക്ടർ എച്ച്.എം. ശ്യാം സുന്ദറിന്റെ നേതൃത്വത്തിലാണ് പ്രത്യേക കോടതിയിൽ പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സർക്കാറിനു വേണ്ടി മംഗളൂരു കർണാടക ലോകായുക്ത സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രവീന്ദ്ര മുന്നിപ്പാടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.