ബംഗളൂരു: കോൺഗ്രസ് ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിലെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന് സംസ്ഥാന ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗ്രാമവികസന-പഞ്ചായത്തീരാജ് വകുപ്പിന്റെ വിവധ പ്രവൃത്തികളുടെ വിലയിരുത്തലിന് മൈസൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.
മുഖ്യമന്ത്രിയാകാമോയെന്ന് ഹൈകമാൻഡ് ചോദിക്കുകയാണെങ്കിൽ താൻ സമ്മതം മൂളുമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ. നേരത്തേ ബി.ജെ.പിക്കെതിരെ പ്രിയങ്ക് ഖാർഗെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ അമിത് ഷായിൽനിന്ന് സംസ്ഥാന ബി.ജെ.പി നേതാക്കൾ 1000 കോടി ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ആരോപണം.
കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചുവെന്നും ഓരോരുത്തർക്കും 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് അടുത്തിടെ പാർട്ടി എം.എൽ.എ രവികുമാർ പറഞ്ഞിരുന്നു.
അതേസമയം, താൻ അഞ്ചു വർഷവും അധികാരത്തിൽ തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.