തി​മ്മെ ഗൗ​ഡ

സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) ബം​ഗ​ളൂ​രു ഇ​ൻ​സ്പെ​ക്ട​റെ ബി​ഡ​ദി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സി.​സി.​ബി​യു​ടെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​റാ​യ തി​മ്മെ ഗൗ​ഡ​യാ​ണ് (47) മ​രി​ച്ച​ത്. ബി​ഡ​ദി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മാ​സം മു​മ്പാ​ണ് തി​മ്മെ ഗൗ​ഡ സി.​സി.​ബി​യി​ൽ എ​ത്തി​യ​ത്.

നേ​ര​ത്തേ രാ​മ​ന​ഗ​ര ജി​ല്ല പൊ​ലീ​സി​ലാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ കാ​ര​ണം അ​റി​യാ​നാ​കൂ​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. യാ​ദ്ഗി​റി​ൽ എ​സ്.​ഐ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​റ്റൊ​രു പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്റെ മ​ര​ണം.

Tags:    
News Summary - Central Crime Branch Inspector hanged to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.