ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ: ശാ​ന്തി​ന​ഗ​റും രാ​ജാ​ജി ന​ഗ​റും സെ​മി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്.​എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ശാ​ന്തി​ന​ഗ​ർ, രാ​ജാ​ജി​ന​ഗ​ർ മ​ണ്ഡ​ല​ങ്ങ​ൾ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ഒ​ന്നാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ശാ​ന്തി​ന​ഗ​ർ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു​ഗോ​ളു​ക​ൾ​ക്ക് പു​ലി​കേ​ശി ന​ഗ​റി​നെ​യും ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ രാ​ജാ​ജി ന​ഗ​ർ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് യെ​ല​ഹ​ങ്ക​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​ന​ട​ക്കു​ന്ന മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ കെ.​ആ​ർ പു​ര​വും സ​ർ​വ​ജ്ഞ ന​ഗ​റും വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന നാ​ലാം ക്വാ​ർ​ട്ട​റി​ൽ സി.​വി. രാ​മ​ൻ ന​ഗ​റും ബി.​ടി.​എം ലേ​ഔ​ട്ടും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. സെ​മി ഫൈ​ന​ൽ ജൂ​ലൈ 19നും ​ഫൈ​ന​ൽ 21 നും ​ന​ട​ക്കും.  

Tags:    
News Summary - Chief Minister's Cup Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.