സി.​ടി. ര​വി, ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ​, ബി.​എ​സ്. യ​ദി​യൂ​ര​പ്പ​, ബി. ​ശ്രീ​രാ​മു​ലു​, കെ. ​സു​ധാ​ക​ർ 

രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ള​വ​സാ​നി​ക്കാ​തെ പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്

ബം​​ഗ​ളൂ​രു: മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ സി.​ടി. ര​വി എം.​എ​ൽ.​സി വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ​ക്കെ​തി​രെ നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ൽ ന​ട​ത്തി​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം സൃ​ഷ്ടി​ച്ച രാ​ഷ്ട്രീ​യ വി​വാ​ദ​വും ബി.​ജെ.​പി എം.​എ​ൽ.​എ എ​ൻ. മു​നി​ര​ത്ന നാ​യി​ഡു​വി​ന് നേ​രെ​യു​ണ്ടാ​യ മു​ട്ട ആ​ക്ര​മ​ണ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​വും അ​സ്ത​മി​ക്കാ​തെ​യാ​ണ് സം​സ്ഥാ​നം പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

പോ​യ​വ​ർ​ഷം തു​റ​ന്ന വ​ഖ​ഫ് ഭൂ​മി വി​വാ​ദ അ​ധ്യാ​യം അ​ട​ഞ്ഞി​ല്ല. വി​ഷ​യ​ത്തെ പ​ര​മാ​വ​ധി ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മ​മെ​ന്നാ​ണ് ആ​രോ​പ​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എ​സ്. യ​ദി​യൂ​ര​പ്പ​ക്കെ​തി​രെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ നി​യ​മം (പോ​ക്‌​സോ), പ്ര​കാ​രം കു​റ്റം ചു​മ​ത്തി​യ​ത് പ്ര​തി​പ​ക്ഷ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി​മാ​രാ​യ ബി. ​ശ്രീ​രാ​മു​ലു​വും കെ. ​സു​ധാ​ക​റും കോ​വി​ഡ് മ​ഹാ​മാ​രി സ​മ​യ​ത്ത് ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് കു​റ്റ​ക്കാ​രാ​ണെ​ന്ന് ഹൈ​കോ​ട​തി ജ​സ്റ്റി​സ് ജോ​ൺ മൈ​ക്ക​ൽ ഡി​കു​ൻ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ക​ണ്ടെ​ത്തി​യ​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ബി.​ജെ.​പി​ക്കേ​റ്റ മ​റ്റൊ​രു ആ​ഘാ​ത​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട് പ​ഠി​ക്കാ​നും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ജ​സ്റ്റി​സ് ഡി​കു​ൻ​ഹ​യു​ടെ റി​പ്പോ​ർ​ട്ടി​നെ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി ആ​ക്ഷേ​പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ രാ​ഷ്ട്രീ​യ ഏ​ജ​ന്റെ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് ജോ​ഷി​ക്ക് ജ​സ്റ്റി​സ് ഡി​കു​ൻ​ഹ​യോ​ട് മാ​പ്പ് പ​റ​യേ​ണ്ടി​യും വ​ന്നു. സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രാ​യ മു​ഡ അ​ഴി​മ​തി​യാ​രോ​പ​ണ​വും വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​യാ​രോ​പ​ണ​വും കൂ​ടെ​യാ​വു​മ്പോ​ൾ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​ത്. 

News Summary - Political debates continue into the new year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.