ബംഗളൂരു: ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി തുടങ്ങിയ പുതിയ മ്യൂച്വൽ ഫണ്ടായ ക്വാണ്ടം എത്തിക്കൽ ഫണ്ട് സാധാരണ വ്യാപാരം തുടങ്ങി.
10 രൂപയാണ് നിലവിൽ ഒരു എൻ.എ.വി വില. ഡിസംബർ 2ന് തുടങ്ങിയ എൻ.എഫ്.ഒ (ന്യൂ ഫണ്ട് ഓഫറിങ്) 16നായിരുന്നു അവസാനിച്ചത്. നിലവിൽ മ്യൂച്വൽ ഫണ്ട് രംഗത്തുള്ള എത്തിക്കൽ ഫണ്ടുകളായ ടാറ്റ എത്തിക്കൽ ഫണ്ട്, ടോറസ് എത്തിക്കൽ ഫണ്ട് എന്നിവക്ക് വെല്ലുവിളിയുയർത്തിയാണ് ക്വാണ്ടം എത്തിക്കൽ ഫണ്ട് വിപണിയിലെത്തിയിരിക്കുന്നത്.
ചൂതാട്ടം, മദ്യം, ആയുധ നിർമാണം, പലിശയിടപാട് നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിന് ദോഷകരമായ ബിസിനസ് നടത്തുന്ന കമ്പനികളൊഴിവാക്കി അല്ലാത്തവയിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് എത്തിക്കൽ ഫണ്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.